LiveTV

Live

Kerala

ലക്ഷദ്വീപില്‍ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ് 

ലക്ഷദ്വീപില്‍ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ് 
Summary
ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലെ മിനിക്കോയിയില്‍ 115 കിമി വേഗത്തില്‍ആഞ്ഞടിച്ചു

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലെ മിനിക്കോയിയില്‍ 115 കിമി വേഗത്തില്‍ആഞ്ഞടിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതിബന്ധവും വാര്‍ത്താവിനിമയവും പൂര്‍ണമായും തകരാറിലായി. പലയിടത്തും ബോട്ടുകള്‍ മുങ്ങി. ദ്വീപിലെ സ്കൂളുകളിലേക്ക് ആളുകളെ മാറ്റിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശമാണ് വിതച്ചത്. മത്സ്യബന്ധനബോട്ടുകള്‍ അധികവും വെള്ളത്തിലായി. കല്‍പേനിയിലെ ഹെലിപ്പാഡും വെള്ളത്തിലായി.

തെങ്ങുകള്‍ വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. ചരക്കുകളുമായി വന്ന ഉരുക്കള്‍ക്ക് തീരത്ത് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മിനിക്കോയ്, കല്‍പ്പേനി ദ്വീപുകള്‍ക്കിടയില്‍ 115 കി.മി വേഗത്തിലാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റിന്റെ ദിശ തലസ്ഥാനദ്വീപായ കവരത്തി ,അഗത്തി എന്നിവടങ്ങളിലേക്ക് നീങ്ങുന്നതായാണ് വിവരം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സബ് ഡിവിഷനൽ ഓഫിസർമാർക്ക് നിർദേശം നൽകി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.