LiveTV

Live

Kerala

എംഫാം പരീക്ഷയില്‍ മാര്‍ക്ക് ദാനം നടന്നെന്ന് സെനറ്റ് അന്വേഷണ റിപ്പോര്‍ട്ട്

Summary
ചാലക്കുടി സെന്റ് ജെയിംസ് കോളേജിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ റാങ്ക് ലഭിച്ചത് തീസിസ്, വൈവ, പ്രാക്ടിക്കല്‍ പരീക്ഷകളിലെ അനര്‍ഹമായ മാര്‍ക്ക് ദാനത്തിലൂടെയാണെന്ന ആരോപണമാണ് റിപ്പോര്‍ട്ട് ശരിവെക്കുന്നത്.

ആരോഗ്യ സര്‍വകലാശാല എംഫാം പരീക്ഷയില്‍ സ്വാശ്രയ കോളേജുകളില്‍ ഗുരുതരമായ മാര്‍ക്ക് ദാനം നടന്നതായുള്ള മീഡിയ വണ്‍ വാര്‍ത്ത ശരിവെച്ച് സെനറ്റ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ചാലക്കുടി സെന്റ് ജെയിംസ് കോളേജിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ റാങ്ക് ലഭിച്ചത് തീസിസ്, വൈവ, പ്രാക്ടിക്കല്‍ പരീക്ഷകളിലെ അനര്‍ഹമായ മാര്‍ക്ക് ദാനത്തിലൂടെയാണെന്ന് സെനറ്റ് നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി.

പ്രാക്ടിക്കല്‍ പരീക്ഷ ബോര്‍ഡ് ചെയര്‍മാനാണ് മാര്‍ക്ക് ദാനത്തിന് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മീഡിയവണ്‍ പുറത്ത് വിട്ടു.