LiveTV

Live

Kerala

മേഘം കടലിലേക്കിറങ്ങി; തിരുവനന്തപുരത്ത് വാട്ടര്‍ സ്പൌട്ട് പ്രതിഭാസം

മേഘം കടലിലേക്കിറങ്ങി; തിരുവനന്തപുരത്ത് വാട്ടര്‍ സ്പൌട്ട് പ്രതിഭാസം
Summary
മേഘം കടലിലേക്ക് ഇറങ്ങി വരുന്നുവെന്ന് തോന്നിപ്പിക്കുന്ന വാട്ടര്‍ സ്പൌട്ട് പ്രതിഭാസം ഇന്നലെ തിരുവനന്തപുരത്തുണ്ടായി.

മേഘം കടലിലേക്ക് ഇറങ്ങി വരുന്നുവെന്ന് തോന്നിപ്പിക്കുന്ന വാട്ടര്‍ സ്പൌട്ട് പ്രതിഭാസം ഇന്നലെ തിരുവനന്തപുരത്തുണ്ടായി. കൊച്ചുവേളി, വര്‍ക്കല തീരപ്രദേശങ്ങളിലാണ് കൂടുതലായി സംഭവം കണ്ടത്. എന്നാല്‍ വാട്ടര്‍ സ്പൌട്ട് കരയില്‍ അപകടകാരിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് വാട്ടര്‍ സ്പൌട്ട് പ്രതിഭാസം തീരപ്രദേശങ്ങളില്‍ അങ്ങിങ്ങായി കണ്ടത്. മേഘം കടലിലേക്ക് താഴ്ന്ന് വരുന്നുവെന്നാണ് കണ്ടാല്‍ തോന്നും. അസാധാരണ കാഴ്ച കണ്ടതോടെ തീരപ്രദേശത്തുള്ളവര്‍ പരിഭ്രാന്തരായി. 20 മിനിട്ട് കഴിഞ്ഞപ്പോളാണ് ആകാശം പഴയത് സാധാരണപോലെയായത്.

ഇടിമിന്നലിനെ തുടർന്ന് മേഘങ്ങൾക്കിടയിൽ ഉണ്ടാകുന്ന മര്‍ദ്ദ വ്യത്യാസമാണ് വാട്ടർ സ്പൗട്ടിന് കാരണമായി ശാസ്ത്രലോകം വിശദീകരിക്കുന്നത്. മുന്‍പ് പലപ്പോഴും കേരളത്തില്‍ പ്രതിഭാസം ഉണ്ടായിട്ടുണ്ടന്നും പേടിക്കാന്‍ ഒന്നുമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.