LiveTV

Live

Kerala

ഹാദിയയെ സുപ്രീംകോടതിയില്‍ അതീവ രഹസ്യമായി ഹാജരാക്കാന്‍ നീക്കം

ഹാദിയയെ സുപ്രീംകോടതിയില്‍ അതീവ രഹസ്യമായി ഹാജരാക്കാന്‍ നീക്കം
Summary
യാത്രസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും പൊലീസും വീട്ടുകാരും മറച്ച് വെച്ചിരിക്കുകയാണ്

ഹാദിയയെ സുപ്രീംകോടതിയില്‍ അതീവ രഹസ്യമായി ഹാജരാക്കാന്‍ നീക്കം. യാത്രസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും പൊലീസും വീട്ടുകാരും മറച്ച് വെച്ചിരിക്കുകയാണ്. ഇന്ന് ട്രെയിന്‍ മാര്‍ഗ്ഗമോ നാളെ വിമാനമാര്‍ഗ്ഗമോ രഹസ്യമായി ഹാദിയയെ ഡല്‍ഹിയിലെത്തിക്കാനാണ് ശ്രമം.

27ആം തിയ്യതി ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ തന്നെ ഹാദിയയെ ഹാജരാക്കാമെന്നും അറിയിച്ചു. എന്നാല്‍ എന്ന് ഹാദിയയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടിട്ടില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെ അതീവ രഹസ്യമായി കൊണ്ടുപോകാനാണ് പൊലീസും മാതാപിതാക്കളും ശ്രമിക്കുന്നത്. യാത്ര സംബന്ധിച്ച് തെറ്റായ വിവരങ്ങളും ഇതേ തുടര്‍ന്ന് പൊലീസ് പുറത്ത് വിടുന്നുണ്ട്. ഇന്ന് ട്രെയിന്‍ മാര്‍ഗ്ഗം ഡല്‍ഹിക്ക് പോകുമെന്ന് ചില സൂചനങ്ങളുണ്ട്.

എന്നാല്‍ നാളെ വിമാന മാര്‍ഗ്ഗമാകാം യാത്രയെന്നും വാര്‍ത്തകളുണ്ട്. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഒരു സംഘം പൊലീസ് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ഒരു ദിവസം മുന്‍പേ ഡല്‍ഹിയിലെത്തി അഭിഭാഷകനെ കണ്ടതിന് ശേഷമാകും ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുക. നേരത്തെ വിമാനയാത്രയടക്കമുള്ള ചെലവുകള്‍ വനിതാ കമ്മീഷന്‍ വഹിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രവിവരങ്ങള്‍ കമ്മീഷനോട് പോലും വെളിപ്പെടുത്താന്‍ മാതാപിതാക്കളോ പൊലീസോ തയ്യാറിയിരുന്നില്ല.