LiveTV

Live

Kerala

ഡല്‍ഹി കാണാന്‍ പോയി വഴിതെറ്റിയപ്പോള്‍ വിമാനം പിടിച്ച് നാട്ടിലെത്തിയ മുത്താച്ചി

ഡല്‍ഹി കാണാന്‍ പോയി വഴിതെറ്റിയപ്പോള്‍ വിമാനം പിടിച്ച് നാട്ടിലെത്തിയ മുത്താച്ചി
Summary
ഡല്‍ഹിയില്‍വെച്ച് വഴി തെറ്റിയതാണ് മുത്താച്ചിക്ക് വിഐപി പരിഗണന ലഭിക്കുന്നതിനു കാരണം.

കാരശ്ശേരി പഞ്ചായത്തില്‍നിന്നും ഡല്‍ഹിക്കുപോയ കാരണവര്‍ തിരിച്ചെത്തി. ഏറ്റവും ആദ്യം തിരിച്ചെത്തിയത് മുത്താച്ചിയായിരുന്നു. ഡല്‍ഹിയില്‍വെച്ച് വഴി തെറ്റിയതാണ് മുത്താച്ചിക്ക് വിഐപി പരിഗണന ലഭിക്കുന്നതിനു കാരണം.

യാത്ര പോയത് ഒരുമിച്ച്. പക്ഷേ ഒരാള്‍ മാത്രം നേരത്തെ എത്തി സ്റ്റാറായി. അതും ജീവിതത്തില്‍ ഒരിക്കലും കയറാനാകില്ലെന്ന് കരുതിയ വിമാനത്തില്‍ തന്നെ മടക്ക യാത്ര. ഇതെങ്ങനെ ഒപ്പിച്ചെന്ന് ചോദിച്ചാല്‍ മുത്താച്ചിക്ക് തന്നെ അത്ഭുതം. താജ്മഹലും, പാര്‍ലമെന്റും രാഷ്ട്രപതി ഭവനുമെല്ലാം കണ്ടുമടങ്ങുന്നതിനിടയില്‍ മുത്താച്ചിക്ക് ഒന്ന് വഴി തെറ്റി. പിന്നെയുണ്ടായത് മുത്താച്ചി തന്നെ പറയും. വഴിതെറ്റിയതുകൊണ്ട് ട്രെയിന്‍ യാത്രയിലെ പ്രയാസങ്ങളില്ലാതെ നാട്ടിലെത്താനായെന്നാണ് മുത്താച്ചിയുടെ കമന്റ്.

പിന്നെ തനിക്ക് ഒപ്പം വന്നവരെ സ്വീകരിക്കാനെത്താനും മുത്താച്ചി രാവിലെ തന്നെ റെയില്‍വേ സ്റ്റേഷനിലെത്തി. 60 വയസിനു മുകളിലുള്ള 80 പേരടക്കം 105 പേരാണ് രാജ്യ തലസ്ഥാനം കാണുന്നതിനായി കാരശ്ശേരിയില്‍ നിന്നും പോയത്. എന്തായാലും ഈ പ്രായത്തില്‍ ഒരിക്കലും നടക്കുമെന്ന് വിചാരിക്കാത്ത യാത്ര പോയതിന്റെ സന്തോഷത്തിലാണ് കാരശ്ശേരിയിലെ കാരണവന്‍മാര്‍.