LiveTV

Live

Kerala

ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐയുടെ അപ്പീല്‍ വൈകും

ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐയുടെ അപ്പീല്‍ വൈകും
Summary
ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആയിരിക്കും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുക

ലാവ് ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐയുടെ അപ്പീല്‍ വൈകും. വിധി വന്ന് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം. ഈ മാസം 21ന് കാലാവധി അവസാനിക്കുമെങ്കിലും ഡിസംബര്‍ അവസാനമോ ജനുവരിയിലോ മാത്രമെ സി ബി ഐ സുപ്രീം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയുള്ളു.

ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ഓഗസ്റ്റ് 23നാണ് വന്നത്.വിധി വന്ന് 90 ദിവസത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം. 90 ദിവസം പൂര്‍ത്തിയാകുന്ന നവംബര്‍ 21ന് അപ്പീല്‍ നടപടികള്‍പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാതാണ് സി ബി ഐ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്ന് രേഖകളെല്ലാം ഡല്‍ഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്നും ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് അപ്പീല്‍ വൈകുമെന്നാണ് വിശദീ‌കരണം.

അപ്പീല്‍ വൈകിയതില്‍ മാപ്പപേക്ഷ കൂടി ഉള്‍പ്പെടുത്തിയാവും അപ്പീല്‍ നല്‍കുക. എന്നാല്‍ അപ്പീല്‍ വൈകുന്നതില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആരോപണം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ
വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. എന്നിട്ടും അപ്പീല്‍ വൈകിയതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടായി എന്നാണ് ആരോപണം‌. സി പി എം - ബിജെപി ഒത്ത്കളി നടന്നെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.