LiveTV

Live

Kerala

ഇടുക്കി ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ഒപി ചീട്ട് നല്‍കാതെ കയര്‍ത്ത് സംസാരിച്ച ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

ഇടുക്കി ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ഒപി ചീട്ട് നല്‍കാതെ കയര്‍ത്ത് സംസാരിച്ച ജീവനക്കാരിക്ക് സസ്പെന്‍ഷന്‍
Summary
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വീഡിയോയെ കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി ഡിഎംഒയെ ചുമതലപ്പെടുത്തിയിരുന്നു.

ഇടുക്കി ജില്ലാ ആശുപത്രിയില്‍ രോഗികളോട് ധിക്കാരപരമായി പെരുമാറിയ ആശുപത്രി ജീവനക്കാരിക്ക് സസ്പെന്‍ഷന്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വീഡിയോയെ കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി ഡിഎംഒയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി നടപടിയെടുത്തത്.

ഇടുക്കി ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ഒപി ചീട്ട് നല്‍കാതെ കയര്‍ത്ത് സംസാരിച്ച ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

ഇടുക്കി ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ഒപി ചീട്ട് നല്‍ക്കാതെ നിരുത്തരവാദമായി പെരുമാറിയ ജീന ജോര്‍ജിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഒപി കൌണ്ടറില്‍ നൂറോളം രോഗികള്‍ ചീട്ടിനായി നില്‍ക്കുമ്പോള്‍ ഇവര്‍ ചീട്ട് നല്‍കാന്‍ തയ്യാറായിരുന്നില്ല. അടിമാലി സ്വദേശിയായ യുവാവ് ഇത് ചോദ്യം ചെയ്യതെങ്കിലും ഇവര്‍ വഴങ്ങിയില്ല . ഇതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധം ആശുപത്രിയിലുണ്ടായി. മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഒടുവില്‍ സീനിയര്‍ ഡോക്ടറായ നവാസ് പ്രശ്‌നം പരിഹരിക്കുവാന്‍ രംഗത്ത് വരികയായിരുന്നു. രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശം പാലിച്ചെങ്കിലും ആ സമയത്തും ജീവനക്കാരി ധിക്കാര നടപടി തുടരുകയും രോഗികള്‍ക്കെതിരെ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഡിഎംഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.