LiveTV

Live

Kerala

കെടിയു സമരം ഏഴാം ദിവസത്തിലേക്ക്; പരിഹാരമായില്ലെങ്കില്‍ വിദ്യാഭ്യാസ ബന്ദ്

കെടിയു സമരം ഏഴാം ദിവസത്തിലേക്ക്; പരിഹാരമായില്ലെങ്കില്‍ വിദ്യാഭ്യാസ ബന്ദ്
Summary
കൃത്യമായ മൂല്യനിര്‍ണയം നടത്താതെ നടപ്പിലാക്കുന്ന ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കണമെന്നതുള്‍പ്പെടെ നിരവധി പരാതികളാണ് സര്‍വകലാശാലക്കെതിരെ ഉയരുന്നത്.

അബ്ദുള്‍ കലാം സാങ്കേതിക സര്‍കലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. കൃത്യമായ മൂല്യനിര്‍ണയം നടത്താതെ നടപ്പിലാക്കുന്ന ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കണമെന്നതുള്‍പ്പെടെ നിരവധി പരാതികളാണ് സര്‍വകലാശാലക്കെതിരെ ഉയരുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് കെടിയു ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ശരിയായ വിലയിരുത്തലുകളുടെ അഭാവത്തില്‍ നടപ്പിലാക്കുന്ന ഇയര്‍ ബാക്ക് സംവിധാനം അവസാനിപ്പിക്കുക, അക്കാദമിക് കാര്യങ്ങളില്‍ കൂടുതല്‍ വിലയിരുത്തലിന് ശേഷം മാത്രം ഇന്‍റേണല്‍ മാര്‍ക്ക് മുതല്‍ ഇയര്‍ ബാക്ക് വരെയുള്ള ഏത് നടപടിയും സ്വീകരിക്കാവൂ എന്നതാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷകളെയും തെറ്റായി പ്രസിദ്ധീകരിച്ച റിസല്‍ട്ടുകളെയും സമരത്തില്‍ ചൂണ്ടി ക്കാണിക്കുന്നുണ്ട്. കേരള യൂണിവേഴ്സിറ്റി കഴിഞ്ഞാല്‍ കേരളത്തില തന്നെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണ് കെടിയു. 152 എന്‍ജി നീയറിങ് കോളേജുകളില്‍ നിന്നായി ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കെടിയുവിന് കീഴില്‍ പഠിക്കുന്നത്. ഇതില്‍ 85 ശതമാനത്തോ ളം കോളേജുകളിലെ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കാളികളാണ്. ക്രെഡിറ്റ് സംവിധാനത്തില്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ക്ക് നേടാന്‍ കഴിയാത്തത് വിദ്യാര്‍ഥികളെ വലക്കുന്നു. ഇതിന് പുറമെയാണ് ഇന്റേണല്‍ മാര്‍ക്ക് ഉയര്‍ത്തുന്ന ആശങ്കകളും. റീവാല്യുവേഷന്‍, സപ്ലിമെന്ററി പരീക്ഷകള്‍ എന്നിവ നടത്തുന്നതും അശാസ്ത്രീയമായാണ്.

പരീക്ഷയും മൂല്യ നിര്‍ണയവും സ്വകാര്യ കന്പനികള്‍ക്ക് നല്‍കുകയും അത് കൃത്യമായ സമയത്തിനുള്ളില്‍ നടത്താത്തതും വിദ്യാര്‍ഥി കളെ വലക്കുന്നു. കേരളത്തില്‍ ആദ്യമായി അക്കാദമിക് കലണ്ടര്‍ നടപ്പിലാക്കിയ സര്‍വകലാശാലയായിട്ടും അതു പ്രകാരമല്ല പ്രവര്‍ ത്തനങ്ങള്‍ എന്നും ആരോപണം ഉണ്ട്. സമരത്തെ സര്‍വകലാശാല കണ്ടില്ലെന്ന് നടിക്കുകയാണ്.