LiveTV

Live

Kerala

പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ ഒളിക്യാമറ ദ്യശ്യങ്ങള്‍ പരിശോധിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ ഒളിക്യാമറ ദ്യശ്യങ്ങള്‍ പരിശോധിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം
Summary
ഇന്റലിജന്‍സ് എ.ഡി.ജി.പിക്കും, ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജിക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്

സ്വകാര്യ ചാനല്‍ പുറത്ത് വിട്ട പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ ഒളിക്യാമറദ്യശ്യങ്ങള്‍ പരിശോധിക്കാന്‍ ഡിജിപി ലോക്‍നാഥ് ബെഹ്‍റയുടെ നിര്‍ദ്ദേശം. ഇന്റലിജന്‍സ് എ.ഡി.ജി.പിക്കും, ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജിക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. നേതാക്കളുടെ വെളിപ്പെടുത്തല്‍ വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും കേസ്സെടുക്കണോ, വേണ്ടയോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് ബെഹ്റ പറഞ്ഞു.