LiveTV

Live

Kerala

ഇതര വരുമാന മാര്‍ഗമില്ലെങ്കില്‍ മെട്രോ നഷ്ടത്തിലേക്കെന്ന് ഏലിയാസ് ജോര്‍ജ്

ഇതര വരുമാന മാര്‍ഗമില്ലെങ്കില്‍ മെട്രോ നഷ്ടത്തിലേക്കെന്ന് ഏലിയാസ് ജോര്‍ജ്
Summary
എംഡി സ്ഥനത്ത് ഒരു വര്‍ഷം കൂടി കാലാവധി ബാക്കി നില്‍ക്കെയാണ് എംഡി ഏലിയാസ് ജോര്‍ജ് വിരമിച്ചത്

കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പദവിയൊഴിഞ്ഞു. എംഡി സ്ഥനത്ത് ഒരു വര്‍ഷം കൂടി കാലാവധി ബാക്കി നില്‍ക്കെയാണ് എംഡി ഏലിയാസ് ജോര്‍ജ് വിരമിച്ചത്. ഇതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെട്രോയ്ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാനാവില്ലെന്ന് ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു.

ഇതര വരുമാന മാര്‍ഗമില്ലെങ്കില്‍ മെട്രോ നഷ്ടത്തിലേക്കെന്ന് ഏലിയാസ് ജോര്‍ജ്

കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് ഏലിയാസ് ജോര്‍ജിന്‍റെ പിന്മാറ്റം. അഖിലേന്ത്യ സര്‍വീസില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറി‍ല്‍ ഏലിയാസ് ജോര്‍ജ് വിരമിച്ചിരുന്നു. തുടര്‍ന്ന് എംഡി സ്ഥാനത്ത് രണ്ട് വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെയാണ് ഏലിയാസ് ജോര്‍ജ് സര്‍ക്കാരിന് രാജി സമര്‍പ്പിച്ചത്. മെട്രോ ലാഭകരമായി പ്രവര്‍ക്കണമെങ്കില്‍ ഇതര വരുമാന മാര്‍ഗങ്ങള്‍ അനിവാര്യമാണെന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു.

രണ്ടാം ഘട്ട പദ്ധതിയുടെ തുടര്‍ മേല്‍നോട്ടത്തിന് പുതിയ നേൃത്വമാണ് നല്ലത്. വിരമിക്കാന്‍ അനുയോജ്യമായ സന്ദര്‍ഭമാണിതെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. പുതിയ എംഡി സ്ഥാനമേല്‍ക്കുന്നത് വരെ പദവിയില്‍ തുടരാന്‍ ഏലിയാസ് ജോര്‍ജിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.