LiveTV

Live

Kerala

ഹജ്ജ് നയരൂപീകരണത്തിനായുഉള്ള കരടു നയരേഖയില്‍ ഭേദഗതിവരുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി

ഹജ്ജ് നയരൂപീകരണത്തിനായുഉള്ള കരടു നയരേഖയില്‍ ഭേദഗതിവരുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി
Summary
സുപ്രീംകോടതി നിര്‍ദേശ പ്രകാരം 2018 മുതല്‍ 2022വരെഉള്ള കാലയളവിലേക്കായി ഹജ്ജ് നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താരുമാനിച്ചിരുന്നു.

ഹജ്ജ് നയരൂപീകരണത്തിനായി സമര്‍പ്പിച്ച കരടു രേഖയില്‍ ഭേദഗതിവരുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി. പുതിയ നിര്‍ദേശങ്ങള്‍ തയ്യറാക്കി കേന്ദ്രസര്‍ക്കാറിനും, കേന്ദ്രഹജ്ജ് കമ്മറ്റിക്കും സമര്‍പ്പിക്കും. ജനസംഖ്യ ആനുപാതികമായി ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു. മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ കോഴിക്കോടാണ് യോഗം ചേര്‍ന്നത്.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം 2018 മുതല്‍ 2022വരെഉള്ള കാലയളവിലേക്കായി ഹജ്ജ് നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താരുമാനിച്ചിരുന്നു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വിക്കു മുന്‍പില്‍ സമര്‍പ്പിച്ച കരടുരേഖയിലെ പല ശുപാര്‍ശകളോടും സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കടുത്ത വിമര്‍ശമാണ് ഉള്ളത്.

സര്‍ക്കാര്‍ ക്വാട്ട വെട്ടികുറച്ച് സ്വകാര്യ ക്വാട്ട വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം .80ശതമാനം തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകാന്‍ കഴിയണമെന്ന ആവശ്യവും കേരളം മുന്നോട്ടുവെക്കുന്നു.5 പ്രവശ്യം അപേക്ഷ നല്‍കിയവരെയും നറുക്കെടുപ്പിലൂടെ മാത്രമെ ഹജ്ജിന് അവസരം നല്‍കുവെന്ന ശുപാര്‍ശ അംഗീകരിക്കരുത്. ഹജ്ജ് എംപാര്‍കേഷന്‍ പോയിന്‍റുകളുടെ എണ്ണം വെട്ടിചുരുക്കരുത്.കേരളത്തിലെ എംപാര്‍കേഷന്‍ പോയിന്‍റ് കരിപ്പൂരാക്കുക എന്നിവയും പ്രധാന ശുപാര്‍ശയാണ്. ഹജ്ജ് സര്‍വ്വീസിനായി വിമാന കന്പനികളില്‍നിന്നും ആഗോള ടെണ്ടര്‍ വിളിക്കണമെന്ന കരടു നയരേഖയിലെ ശുപാര്‍ശയെ യോഗം സ്വഗതം ചെയ്തു. ഹജ്ജിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനെക്കാള്‍ പ്രധാന്യം വിമാനകമ്പനികളുടെ ടിക്കറ്റ് നിരക്ക് കുറക്കലാണെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.ഹജ്ജ് കമ്മറ്റി അംഗങ്ങളെ കൂടാതെ മുസ്ലീം സംഘടന നേതാക്കളും, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മറ്റി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ ഉടന്‍തനെ കേന്ദ്ര സര്‍ക്കാറിന് കൈമാറും.