LiveTV

Live

Kerala

സാമൂഹ്യ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ മമ്പാട് പഞ്ചായത്ത് പ്രസിഡണ്ട് എസ് പി ക്ക് പരാതി നല്‍കി

Summary
അശ്ലീല ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രചരണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് യുഡിഎഫ് ആരോപിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ മലപ്പുറം മമ്പാട് പഞ്ചായത്ത് പ്രസിഡണ്ട് കണ്ണിയന്‍ റുഖിയ എസ് പി ക്ക് പരാതി നല്‍കി. അശ്ലീല ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രചരണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് യുഡിഎഫ് ആരോപിച്ചു.

റുഖിയയും പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ആലപ്പുഴയില്‍ നടന്ന കയര്‍കേരള പരിപാടിയില്‍ പങ്കെടുത്തിരുന്നു.പരിപാടിക്ക് ശേഷം സംഘം ഹൌസ് ബോട്ട് യാത്ര നടത്തി. ഇതിന്‍റെ ഫോട്ടോകള്‍ ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു സംഘം അപവാദ പ്രചരണം നടത്തുന്നത്.മറ്റൊരു സ്ത്രീയുടെ നഗ്ന ചിത്രം ഉപയോഗിച്ച് റുഖിയയുടേതെന്ന രീതിയില്‍ അശ്ലീല അടിക്കുറിപ്പോടെയും പ്രചരിപ്പിച്ചു. മമ്പാട് സിപിഎം സഖാക്കള്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൌണ്ടിലാണ് അശ്ലീല പോസ്റ്റുകള്‍ ആദ്യം പ്രചരിച്ചത്.റുഖിയയെ ആക്ഷേപിക്കുന്ന അശ്ലീല ഗാനവും പ്രചരിക്കുന്നുണ്ട്. മലപ്പുറം എസ്പിക്ക് പുറമേ വനിതാ കമ്മീഷനും റുഖിയ പരാതി നല്‍കി.