LiveTV

Live

Kerala

മാറക്കാനയായി കൊച്ചി സ്‌റ്റേഡിയം

മാറക്കാനയായി കൊച്ചി സ്‌റ്റേഡിയം
Summary
ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല് പിന്തുണ ലഭിച്ചത് ബ്രസീല് ടീമിന് തന്നെ.

ആയിരക്കണക്കിന് മൈലുകള്‍ക്ക് ഇപ്പുറമാണെങ്കിലും കൊച്ചി ബ്രസീലിന് സ്വന്തം നാട്ടിലെ മൈതാനം പോലെയായിരുന്നു. ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല് പിന്തുണ ലഭിച്ചത് ബ്രസീല് ടീമിന് തന്നെ. ബ്രസീലിന്റെ വിജയത്തിനായി ആര്‍പ്പുവിളിച്ച ആരാധകരെ ടീമും നിരാശപ്പെടുത്തിയില്ല.

മത്സരം തുടങ്ങും മുമ്പ് തന്നെ ആരാധകര്‍ തമ്മിലെ മത്സരത്തില്‍ ബ്രസീല് ജയിച്ചിരുന്നു. തെറ്റിയും തെറിച്ചും സ്‌പെയിന്‍ ആരാധകരുമുണ്ട്. പക്ഷെ, പലരും സ്‌പെയിന്‍ കുപ്പായമിട്ട അര്‍ജന്റീനക്കാരാണ്. കളി തുടങ്ങിയപ്പോള്‍ കൊച്ചി മറ്റൊരു മാറക്കാനയായി. കളത്തില്‍ പക്ഷെ ഇരു ടീമിനെയും അറിഞ്ഞു പ്രോത്സാഹിപ്പിച്ചു കാണികള്‍. മത്സര ശേഷം പക്ഷെ ബ്രസീല് മാത്രം.