തിരുവനന്തപുരത്ത് ദലിത് വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ നഗ്നനായി നടത്തിയെന്ന്

തിരുവനന്തപുരത്തെ ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജില്‍ ദലിത് വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ നഗ്നനാക്കി നടത്തിയെന്ന് പരാതി. നിരന്തരം മര്‍ദ്ദിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ പ്രവര്ത്തകന് കൂടിയായ അഭിജിത്ത് പൊലീസില്‍ പരാതി നല്കി. പൊലീസ് കോളജിലെത്തി പരിശോധന നടത്തുന്നു.

Representational image
ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഭിജിത്ത് ബിഎ. എസ്എഫ്ഐ അനുഭാവം ഉള്ള കാരണത്താല്‍ തന്നെ പല തവണ എബിവിപി പ്രവര്‍ത്തകരായ കോളജ് വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്നാണ് അഭിജിത്ത് പറയുന്നത്. കൊടി പിടിക്കാന്‍ നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ജീവന് ഭീഷണിയുള്ളതിനാല്‍ ഭയമുണ്ട്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിജിത്ത്. പൊലീസ് കോളജിലെത്തി പരിശോധന നടത്തുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് എബിവിപി പ്രവര്‍ത്തകര്‍ പറയുന്നത്.