LiveTV

Live

Kerala

ജനരക്ഷാ മാർച്ചിനെ തുടർന്ന് ബിജെപി പ്രവർത്തകരുടെ അക്രമം; യുവാക്കൾക്ക് പരിക്ക്

ജനരക്ഷാ മാർച്ചിനെ തുടർന്ന് ബിജെപി പ്രവർത്തകരുടെ അക്രമം; യുവാക്കൾക്ക് പരിക്ക്
Summary
50 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിൽ. അമിത് ഷാ പങ്കെടുത്ത ജന രക്ഷാ യാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബി.ജെ.പി പ്രവർത്തകരാണ് യുവാക്കളെ അക്രമിച്ചത്..

ബിജെപിയുടെ ജനരക്ഷാ മാർച്ചിനെ തുടർന്ന് കാസർകോട് ജില്ലയിൽ വ്യാപക അക്രമം. ബി.ജെ.പി. പ്രവർത്തകരുടെ അക്രമത്തിൽ 2 യുവാക്കൾക്ക് പരിക്കേറ്റു. കാസർകോട് ചളിയങ്കോടാണ് സംഭവം. നിരവധി വാഹനങ്ങള്‍ക്ക് നേരെയും സ്ഥാപനങ്ങള്‍ക്ക് നേരെയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. 50 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിൽ. അമിത് ഷാ പങ്കെടുത്ത ജന രക്ഷാ യാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബി.ജെ.പി പ്രവർത്തകരാണ് യുവാക്കളെ അക്രമിച്ചത്.