LiveTV

Live

Kerala

ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്ന് കോടിയേരി

ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്ന് കോടിയേരി
Summary
ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മതത്തിന്റെ അടിസ്ഥാനത്തില്‍ രൂീകരിക്കുന്ന പാര്‍ട്ടുയമായി കൂട്ടുകൂടരുതെന്നാണ് സിപിഎം നയം. ബിഡിജെഎസ് പിരിച്ചുവിടണമെന്നും..

ബിഡിജെഎസുമായി യാതൊരു രാഷ്ട്രീയകൂട്ടുകെട്ടും സാധ്യമല്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി കൂട്ടുകെട്ടില്ലെന്നത് സിപിഎം നയമാണെന്നും, ബിഡിജെഎസ് പിരിച്ച് വിടണമെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് അമിത്ഷാ യാത്ര നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസുമായി ഭാവിയില്‍ പോലും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കോടിയേരിയുടെ വാക്കുകള്‍. കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന് തെളിയിക്കാന്‍ ആര്‍എസ്എസിനെ വെല്ലുവിളിച്ച് കോടിയേരി അമിത് ഷായുടെ കാല്‍നടജാഥയെ പരിഹസിച്ചത് ഇങ്ങനെ.

ഇപി ജയരാജനെ കുറ്റവിമുക്‌നാക്കിയ കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും, എന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വരുന്ന കാര്യം സംസ്ഥാനകമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.