LiveTV

Live

Kerala

ജോലി വാഗ്ദാനംചെയ്ത് പണം തട്ടി; ബിജെപി സംസ്ഥാന നേതാവ് അറസ്റ്റില്‍

ജോലി വാഗ്ദാനംചെയ്ത് പണം തട്ടി; ബിജെപി സംസ്ഥാന നേതാവ് അറസ്റ്റില്‍
Summary
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ ബിജെപി സംസ്ഥാന നേതാവ് അറസ്റ്റില്‍. ബിജെപി സംസ്ഥാന സമിതി മുന്‍ അംഗവും..

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ ബിജെപി സംസ്ഥാന നേതാവ് അറസ്റ്റില്‍. ബിജെപി സംസ്ഥാന സമിതി മുന്‍ അംഗവും പുളിമാത്ത് പഞ്ചായത്ത് മുന്‍ അംഗവുമായ വാമനാപുരം സ്വദേശി ശിവപ്രസാദിനെയാണ് പൊലീസ് അറസറ്റ് ചെയ്തത്. കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ ക്ലാര്‍ക്ക്, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ പി എസ് സി യെ സ്വാധീനിച്ച് നിയമനം നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പൊലീസിന് ലഭിച്ച പരാതി.