LiveTV

Live

Kerala

ഫാദര്‍ ടോം ഉഴുന്നാലിന് ജന്മനാട്ടില്‍ ഊഷ്മള വരവേല്‍പ്പ്

ഫാദര്‍ ടോം ഉഴുന്നാലിന് ജന്മനാട്ടില്‍ ഊഷ്മള വരവേല്‍പ്പ്
Summary
ജന്മനാട്ടിലേക്കുള്ള ഫാദര്‍ ടോം ഉഴുന്നാലിന്റെ മടങ്ങിവരവ് അവിസ്മരണീയമാക്കി പാലക്കാര്‍. പാലായിലും രാമപുരത്തും വലിയ സ്വീകരണമാണ് ടോം ഉഴുന്നാലിന് ഒരുക്കിയത്. ഇടവകാംഗങ്ങള്‍ നല്‍കിയ സ്വീകരണത്തില്‍ വികാരാധീനനായി..

ജന്മനാട്ടിലേക്കുള്ള ഫാദര്‍ ടോം ഉഴുന്നാലിന്റെ മടങ്ങിവരവ് അവിസ്മരണീയമാക്കി പാലക്കാര്‍. പാലായിലും രാമപുരത്തും വലിയ സ്വീകരണമാണ് ടോം ഉഴുന്നാലിന് ഒരുക്കിയത്. ഇടവകാംഗങ്ങള്‍ നല്‍കിയ സ്വീകരണത്തില്‍ വികാരാധീനനായി ഫാദര്‍ ടോം ഉഴുന്നാല്‍ പൊട്ടിക്കരഞ്ഞു.

തടവില്‍ നിന്നും മോചിതനായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ ജന്മനാട്ടിലേക്ക് എത്തിയത്. ഇന്നലെ നെടുമ്പാശേരിയില്‍ എത്തിയ ടോം ഉഴുന്നാലില്‍ മൂന്ന് മണിയോടെയാണ് പാലായില്‍ എത്തിയത്. പാല രൂപത ആസ്ഥാനത്തായിരുന്നു ആദ്യ സ്വീകരണം. വൈദികരും ജനപ്രതിനിധികളുമടക്കം നിരവധി പേര്‍ ഫാദര്‍ ടോം ഉഴുന്നാലിനെ കാണാന്‍ ഇവിടെ എത്തി. തുടര്‍ന്ന് സ്വദേശമായ രാമപുരത്തേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അച്ഛനെ സ്വീകരിച്ചാനയിച്ചത്. രാമപുരത്ത് വന്‍ജനാവലിയാണ് ഉഴുന്നാലിനെ വരവേല്‍ക്കാന്‍ എത്തിയത്.

മാതൃ ഇടവകയായ സെന്റ് അഗസ്റ്റ്യന്‍ പള്ളിയില്‍ ഫാ ഉഴുന്നാലിന്റെ നേത്യത്വത്തില്‍ ക്യതജ്ഞതാ ബലിയും നടന്നു. ഇവിടെ നടന്ന സ്വീകരണയോഗത്തിലാണ് ഫാ.ടോം ഉഴുന്നാലിന് വികാരാധീതനായത്. തുടര്‍ന്ന് രാത്രി 9 അരയോടെയാണ് രാമപുരത്തെ ഉഴുന്നാലില്‍ കുടുംബ വീട്ടിലേക്ക് എത്തിയത്. ഇവിടെയും നിരവധിപേര്‍ സ്വീകരിക്കാനെത്തി. വീട്ടിയില്‍ തിരികെ എത്തിയ ടോം ഉഴുന്നാലിന് പറയാന്‍ ഉണ്ടായിരുന്നത് ദൈവത്തോടുള്ള നന്ദി മാത്രം.

വരുന്ന രണ്ടു ദിവസം രാമപുരത്തെ തറവാട്ട് വീട്ടില്‍ ചെലവഴിച്ച ശേഷം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് ബാഗ്ലൂരിലേക്ക് മടങ്ങും.