LiveTV

Live

Kerala

ചാലക്കുടി കൊലപാതകം: ഡി വൈ എസ് പി ഷാഹുല്‍ ഹമീദിനെ സാക്ഷിയാക്കിയേക്കും

ചാലക്കുടി കൊലപാതകം: ഡി വൈ എസ് പി ഷാഹുല്‍ ഹമീദിനെ സാക്ഷിയാക്കിയേക്കും
Summary
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ചാലക്കുടി ഡി.വൈ.എസ്.പി ഷാഹുല്‍ ഹമീദിനെ സാക്ഷിയാക്കിയേക്കും. അഭിഭാഷകന്‍ സി.പി ഉദയഭാനു ഡി.വൈ.എസ്.പിയെ ഫോണില്‍ വിളിച്ച് കോണ്‍വെന്‍റ് കെട്ടിടത്തില്‍ ഒരാള്‍..

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ചാലക്കുടി ഡി.വൈ.എസ്.പി ഷാഹുല്‍ ഹമീദിനെ സാക്ഷിയാക്കിയേക്കും. അഭിഭാഷകന്‍ സി.പി ഉദയഭാനു ഡി.വൈ.എസ്.പിയെ ഫോണില്‍ വിളിച്ച് കോണ്‍വെന്‍റ് കെട്ടിടത്തില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി വിവരം കൈമാറിയിരുന്നു. ഗൂഢാലോചനയില്‍ അഭിഭാഷകന് പങ്കുണ്ടെന്ന് തെളിഞ്ഞാലാകും ഡിവൈഎസ്പിയെ സാക്ഷി പട്ടികയിൽ പെടുത്തുന്ന കാര്യം തീരുമാനിക്കുക.

രാജീവിന്‍റെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പാണ് ചാലക്കുടി ഡി.വൈ.എസ്.പി ഷാഹുല്‍ ഹമീദിനെ അഡ്വ. സി.പി ഉദയഭാനു ഫോണിൽ ബന്ധപ്പെട്ടത്. കോണ്‍വെന്‍റ് കെട്ടിടത്തില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നുണ്ടെന്ന വിവരമാണ് കൈമാറിയത്. തുടര്‍ന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയതും കൊലപാതകം സ്ഥിരീകരിച്ചതും. ഈ സാഹചര്യത്തിലാണ് ഡി.വൈ.എസ്.പി ഷാഹുല്‍ ഹമീദിനെ സാക്ഷിയായി പരിഗണിക്കുന്നത്. ഉദയഭാനുവിനെതിരെ മരിക്കുന്നതിന് മുമ്പ് രാജീവ് പരാതി നൽകിയിരുന്നു. എന്നാൽ അഭിഭാഷകന് ഏതെങ്കിലും തരത്തിൽ ഗൂഢാലോചനയിൽ ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചതിന് ശേഷമാകും പൊലീസ് ഈ നടപടികളിലേക്ക് കടക്കുക.നിലവില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് ചക്കര ജോണിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്് ജോണിയും സഹായി രഞ്ജിത്തും ഒളിവിലാണ്.

ജോണിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമെ അഭിഭാഷകന് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന കാര്യം ഉറപ്പാക്കാനാകൂ.