LiveTV

Live

Kerala

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലയ്ക്ക്പിന്നിൽ ഭൂമി ഇടപാടുകളാണെന്ന് 

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലയ്ക്ക്പിന്നിൽ ഭൂമി ഇടപാടുകളാണെന്ന് 
Summary
കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലയ്ക്ക്പിന്നിൽ ഭൂമി ഇടപാടുകളാണെന്ന് സ്ഥിരീകരണം. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ഷംസുദ്ദീനാണ് അന്വേഷണ ചുമതല. കേസില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. അങ്കമാലി സ്വദേശി രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കേസിൽ ഇന്നലെ തന്നെ നാല് പ്രതികൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകം പണത്തിന് വേണ്ടിയല്ലാത്ത ക്വട്ടേഷനാണെന്നാണ് പൊലീസ് നിഗമനം. ക്വട്ടേഷന്‍ കൊലപാതകത്തിനു പിന്നില്‍ ഉന്നതര്‍ ഉണ്ടെന്ന സൂചന ലഭിച്ച തോടെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാന്‍ തീരുമാനമായി. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഷംസുദ്ദീനാണ് അന്വേഷണ ചുമതല. ഗുഢാലോചനയിൽ പങ്കാളികളായ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി.

രാജീവിന്റെ മൃതശരീരം കണ്ടെത്തുന്നതിനു മുമ്പ് അഭിഭാഷകന്‍ സി.പി ഉദയഭാനു പോലീസിന് വിളിച്ച് വിവരം നല്‍കിയ കാര്യം എസ്പി സ്ഥിരീകരിച്ചു. ഉദയഭാനുവിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പിടിയിലായ ഷൈജു, സുനില്‍, സത്യന്‍, രാജന്‍ എന്നിവരെ മൃതദേഹം കണ്ടെത്തിയ പരിയാരം എസ്.ഡി കോണ്‍വെന്റിലും രാജീവിന്റെ കൃഷിയിടത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.