LiveTV

Live

Kerala

കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമം

കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമം
Summary
കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി

കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി. മരഞ്ചാട്ടി സ്വദേശി പുതിയാട്ടുകുണ്ടില്‍ ബഷീറിനെയാണ് ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ മരഞ്ചാട്ടിയിലെ അംഗന്‍വാടിക്ക് മുന്നില്‍ വെച്ചാണ് ബഷീറിനെ ടിപ്പര്‍ ഇടിച്ച് പരിക്കേല്‍പിച്ചത്. ഓടികൊണ്ടിരുന്ന ടിപ്പറിന്‍റെ വാതില്‍ തുറന്ന് നടന്ന് പോവുകയായിരുന്ന ബഷീറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ ബഷീറിനെ പിന്നില്‍ വന്ന ടിപ്പര്‍ ലോറിയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

മുക്കം മേഖലയിലെ അനധികൃത ക്വാറികള്‍ക്കെതിരെ നിരന്തരം സമരരംഗത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകനാണ് പുതിയാട്ടുകുണ്ടില്‍ ബഷീര്‍. ക്വാറികള്‍ക്കെതിരെ രംഗത്ത് വന്നാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബഷീറിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു. ഇടിയില്‍ ബഷീറിന്‍റെ നാലുപല്ലുകള്‍ നഷ്ടപ്പെട്ടു. ആദ്യം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ബഷീറിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.