LiveTV

Live

Kerala

തൃപ്പൂണിത്തുറ വിവാദ യോഗാ കേന്ദ്രം; മതംമാറ്റത്തിനൊപ്പം ഗുണ്ടായിസവും

തൃപ്പൂണിത്തുറ വിവാദ യോഗാ കേന്ദ്രം; മതംമാറ്റത്തിനൊപ്പം ഗുണ്ടായിസവും
Summary
മനോജിന്റെ വഴിവിട്ട പ്രവൃത്തികള്‍ ചോദ്യം ചെയ്തതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് ഇവര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ മനോജ് യോഗ പരിശീലനം തുടങ്ങിയത് ജന്മനാടായ പെരുമ്പളത്തുനിന്നാണ്. എന്നാല്‍ യോഗയുടെ മറവില്‍ തട്ടിപ്പുകളും ഗുണ്ടായിസവുമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരായ സഹപ്രവര്‍ത്തകര്‍ മനോജുമായുള്ള ബന്ധം ഉപേക്ഷിച്ചു. മനോജിന്റെ വഴിവിട്ട പ്രവൃത്തികള്‍ ചോദ്യം ചെയ്തതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് ഇവര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും പിന്തുണയോടെയാണ് മനോജ് ഇതെല്ലാം ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പെരുമ്പളത്ത് മനീഷ സാംസ്കാരിക വേദിയുടെ പേരില്‍ യോഗ പരിശീലനം ആരംഭിച്ച കാലം മുതല്‍ വിവാദ യോഗ പരിശീലകന്‍ മനോജിന്റെ കൂടെ ഉണ്ടായിരുന്ന ചില പെരുമ്പളം നിവാസികള്‍ ഏതാനും വര്‍ഷം മുന്‍പ് മനോജിന്റെ സംഘത്തില്‍ നിന്ന് പുറത്തു വന്നിരുന്നു. യോഗ കേന്ദ്രത്തിന്റെ മറവില്‍ മനോജ് നടത്തിയിരുന്ന വഴിവിട്ട പ്രവൃത്തികള്‍ തിരിച്ചറിയുകയും അത് ചോദ്യം ചെയ്യുകയും ചെയ്തതിനാലാണ് ഇവരും മനോജും തമ്മില്‍ തെറ്റിയത്. പിന്നീട് അവര്‍ ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞതോടെ മനോജിന്റെ ഭാഗത്തു നിന്ന് ഇവര്‍‍ക്കു നേരെ ഭീഷണി ഉയര്‍ന്നു. ജീവനുള്‍പ്പെടെ ഭീഷണിയുയര്‍ന്നതോടെ ഇതില്‍ ചിലര്‍ നാട്ടിലെ പൊതു പ്രവര്‍ത്തകരെ സമീപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഹിന്ദു ഹൈല്‍പ്പ് ലൈനിന്റെ ശക്തമായ ഫണ്ടിങ്ങും വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണയും പ്രവീണ്‍ തൊഗാഡിയ അടക്കമുള്ള നേതാക്കളുമായുള്ള ബന്ധവുമാണ് മനോജിന് ഇതിനെല്ലാം സഹായകമാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പക്ഷേ ഭീഷണി നേരിടുന്നവര്‍ ഭയം മൂലം ഇതൊന്നും തുറന്നു പറയാന്‍ തയ്യാറല്ല. യോഗാ കേന്ദ്രത്തെക്കുറിച്ച് മീഡിയവണ്‍ വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ മനോജ് പെരുമ്പളത്തുണ്ടായിരുന്നുവെന്നും അര്‍ദ്ധരാത്രിയോടെ ആരുടെയോ സഹായത്തോടെ അവിടെ നിന്ന് മുങ്ങുകയാണുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.