LiveTV

Live

Kerala

രോഗക്കിടക്കയില്‍ ഒരു കുടുംബം; ഇടിത്തീ പോലെ സഹകരണ ബാങ്കിന്റെ ജപ്തിനോട്ടീസ്

രോഗക്കിടക്കയില്‍ ഒരു കുടുംബം; ഇടിത്തീ പോലെ സഹകരണ ബാങ്കിന്റെ ജപ്തിനോട്ടീസ്
Summary
ഓട്ടോ ഡ്രൈവറായ സന്തോഷിന് അള്‍സറിന്റെ മൂര്‍ച്ഛിച്ച അവസ്ഥയില്‍ കുടല്‍ മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നു

ഭാര്യയും ഭര്‍ത്താവും രണ്ട് മക്കളും രോഗിയായ കുടുംബത്തിലേക്ക് സഹകരണ ബാങ്കിന്റെ ജപ്തിനോട്ടീസ്. രോഗ ചികിത്സക്കിടെ ആകെയുള്ള 4 സെന്റ് കിടപ്പാടംകൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് തിരുവനന്തപുരം ഐരൂപ്പാറയിലെ സന്തോഷിന്റെ കുടുംബം.

ഐരൂപ്പാറ പന്തലക്കോട്ടെ മേല്‍ക്കൂര പൊട്ടിയ ഈ വീട്ടിലിരുന്ന് സിന്ധു ഇത് പറയാന്‍ കാരണമുണ്ട്. സിന്ധു പക്ഷാഘാതം വന്ന് തലച്ചോറില്‍ അണുബാധ വന്നതിന് ശ്രീ ചിത്രയില്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ സന്തോഷിന് അള്‍സറിന്റെ മൂര്‍ച്ഛിച്ച അവസ്ഥയില്‍ കുടല്‍ മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നു. ബുദ്ധിമാന്ദ്യമുള്ള മൂത്തമകന്‍ അമല്‍ ഇപ്പോള്‍ മെനഞ്ചൈറ്റിസിന്റെ ചിക്തിസയിലാണ്. ഇളയമകന്‍ ആകാശിനും കുടല്‍ സംബന്ധമായ അസുഖമാണ്. ഇതിനിടെയാണ് അച്ഛന്റെ ചികിത്സക്കായെടുത്ത വായ്പ കുടിശ്ശിക ആയതിന് അനന്തുപരം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നത്. 2008ല്‍ എടുത്ത 120000 വായ്പ ഇപ്പോള്‍ 3 ലക്ഷം രൂപ ആയിരിക്കുകയാണ്.

നാലുപേരുടെ ചിക്തിസാ ചെലവ് തന്നെ പതിനായിരത്തിന് മുകളില്‍ വരും. ഇടക്കിടെ സന്തോഷ് ഓട്ടോ ഓടിച്ച് കിട്ടുന്നതും അമ്മ മെഡിക്കല്‍ കോളജിനടുത്തെ റോഡില്‍ മുറുക്കാന്‍ വിറ്റ് കിട്ടുന്നതുമാണ് വീട്ടിലെ വരുമാനം. ജപ്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കത്ത് നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.