LiveTV

Live

Kerala

പത്തനംതിട്ടയില്‍ മുസ്‌ലിം പളളിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ മുസ്‌ലിം പളളിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍
Summary
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണം ഉണ്ടായത്. പളളിയുടെ പിന്‍ഭാഗത്തെ ജനല്‍ച്ചില്ല് തകര്‍ക്കയും രണ്ടാം നിലയിലുളള ഉസ്താദിന്റെ മുറി ചവിട്ടിതുറക്കാനും ശ്രമം നടന്നു. സംഭവത്തില്‍ ഓമല്ലൂര്‍ പുത്തന്‍പീടിക സ്വദേശി അഖിലിനെ അടൂര്‍ പൊലീസ്..

പത്തനംതിട്ട അടൂര്‍ ടൗണ്‍ മുസ്‌ലിം ജമാഅത്ത് പളളിക്ക് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണം ഉണ്ടായത്. പളളിയുടെ പിന്‍ഭാഗത്തെ ജനല്‍ച്ചില്ല് തകര്‍ക്കയും രണ്ടാം നിലയിലുളള ഉസ്താദിന്റെ മുറി ചവിട്ടിതുറക്കാനും ശ്രമം നടന്നു. സംഭവത്തില്‍ ഓമല്ലൂര്‍ പുത്തന്‍പീടിക സ്വദേശി അഖിലിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് യുവാവ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.