LiveTV

Live

Kerala

നിർമൽ ക്യഷ്ണ ചിറ്റ് ഫണ്ട് തട്ടിപ്പ്: നിക്ഷേപകർ ദേശീയ പാത ഉപരോധിച്ചു

നിർമൽ ക്യഷ്ണ ചിറ്റ് ഫണ്ട് തട്ടിപ്പ്: നിക്ഷേപകർ ദേശീയ പാത ഉപരോധിച്ചു
Summary
നിർമൽ ക്യഷ്ണ ചിറ്റ് ഫണ്ട് തട്ടിപ്പിനിരയായ നിക്ഷേപകർ പാറശാലയിൽ ദേശീയ പാത ഉപരോധിച്ചു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ വി സുധീരൻ, സി കെ ഹരീന്ദ്രൻ എംഎല്‍എ എന്നിവർ പങ്കെടുത്തു. റോഡ് ഉപരോധിച്ചവരെ..

നിർമൽ ക്യഷ്ണ ചിറ്റ് ഫണ്ട് തട്ടിപ്പിനിരയായ നിക്ഷേപകർ പാറശാലയിൽ ദേശീയ പാത ഉപരോധിച്ചു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ വി സുധീരൻ, സി കെ ഹരീന്ദ്രൻ എംഎല്‍എ എന്നിവർ പങ്കെടുത്തു. റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രധാന ദേശീയ പാത ഉപരോധിച്ചായിരുന്നു നിക്ഷേപ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം. സ്ത്രീകളും വൃദ്ധന്മാരുമടക്കം നൂറുകണക്കിന് നിക്ഷേപകർ സമരത്തിനെത്തി ഹോൾഡ് പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ ഉപരോധം ഉദ്ഘാടനം ചെയ്തു. തമിഴ്നാട് കേരള സർക്കാറുകൾ സംയുക്തമായി അന്വേഷണം സംഘടിപ്പിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു. സിപിഎം, കോൺഗ്രസ്, ബിജെപി തുടങ്ങി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും സമരത്തിൽ പങ്കെടുത്തു. റോഡ് ഉപരോധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.