LiveTV

Live

Kerala

കനത്ത മഴ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
Summary
ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലാണ് ആദ്യം അവധി പ്രഖ്യാപിച്ചിരുന്നത്.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലാണ് ആദ്യം അവധി പ്രഖ്യാപിച്ചിരുന്നത്. ഇതു പിന്നീട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി അവധി പ്രഖ്യാപിക്കുകയായിരുന്നു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എംജി, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു.

കനത്ത മഴ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി