LiveTV

Live

Kerala

വാഹനമുടമകള്‍ പാവപ്പെട്ടവരല്ല, പെട്രോള്‍ വില വര്‍ധന പാവങ്ങള്‍ക്ക് വേണ്ടി: കണ്ണന്താനം

വാഹനമുടമകള്‍ പാവപ്പെട്ടവരല്ല, പെട്രോള്‍ വില വര്‍ധന പാവങ്ങള്‍ക്ക് വേണ്ടി: കണ്ണന്താനം
Summary
റോക്കറ്റ് പോലെ കുതിച്ചുയരുന്ന പെട്രോൾ വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

റോക്കറ്റ് പോലെ കുതിച്ചുയരുന്ന പെട്രോൾ വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വില വര്‍ധനക്കെതിരായ പ്രതിഷേധം സ്വാഭാവികം മാത്രമാണ്. വാഹനം ഉളളവര്‍ പാവപ്പെട്ടവരല്ല. പണക്കാരിൽ നിന്ന് നികുതി പിരിച്ചു പാവങ്ങൾക്ക് വീടും കക്കൂസും അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

വാഹനമുടമകള്‍ പാവപ്പെട്ടവരല്ല, പെട്രോള്‍ വില വര്‍ധന പാവങ്ങള്‍ക്ക് വേണ്ടി: കണ്ണന്താനം

കാറും ബൈക്കുമൊക്കെയുള്ളവര്‍ വിശന്നിരിക്കുന്നവരല്ല. അവര്‍ക്കൊക്കെ ഈ വില വര്‍ധനയൊക്കെ താങ്ങാനാകും. രാജ്യത്തെ പാവപ്പെട്ടവരെ ഉദ്ധരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി ഉയര്‍ത്തിയത്. നികുതി വരുമാനം പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് വീടുകളും കക്കൂസും കേന്ദ്രം ഉറപ്പാക്കും. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കും. ഇതൊക്കെ ഈ നികുതിയില്‍ നിന്നാണ് നിര്‍മിക്കപ്പെടുന്നത്. റോഡുകളും പൊതുകക്കൂസുമൊക്കെ നിര്‍മിക്കാനുള്ള പണം പിന്നെ എവിടെ നിന്നു കണ്ടെത്തുമെന്നും കണ്ണന്താനം ചോദിക്കുന്നു.

വികസനത്തിന് വേണ്ടി ഇന്ധന വില ഉയര്‍ത്തുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും മന്ത്രി വാദിക്കുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഒരു മടിയുമില്ലാതെ സാധാരണക്കാരുടെ പോക്കറ്റില്‍ കയ്യിട്ടുവാരുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വിമര്‍ശിച്ചു. സെപ്തംബര്‍ 20 ന് കോണ്‍ഗ്രസ് ദേശവ്യാപകമായി ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില ഈടാക്കുന്നത് മുംബൈയിലാണ്. ലിറ്ററിന് 79 രൂപ. തിരുവനന്തപുരത്ത് 74.31 രൂപയാണ് പെട്രോള്‍ വില.