LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം എന്ന് തീരുമെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം എന്ന് തീരുമെന്ന് കോടതി
Summary
കേസിലെ അന്വേഷണം എന്ന് തീരുമെന്ന് ചോദിച്ച കോടതി പരിധി വിട്ടാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും ഓര്‍മ്മിപ്പിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അന്വേഷണ സംഘത്തിനെതിരെ കോടതിയുടെ വിമര്‍ശം. കേസിലെ അന്വേഷണം എന്ന് തീരുമെന്ന് ചോദിച്ച കോടതി പരിധി വിട്ടാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും ഓര്‍മ്മിപ്പിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

അതേസമയം നാദിര്‍ഷക്കെതിരെ നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവയാണ് കൈമാറിയത്.

അന്വേഷണം എന്നു തീരുമെന്ന ചോദ്യത്തിന് ഒരാഴ്ച്ചക്കുള്ളില്‍ അവസാനിക്കുമെന്ന മറുപടിയാണ് ഡിജിപി നല്‍കിയത്. നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. പ്രതി ചേര്‍ത്തിട്ടില്ലെങ്കില്‍ എന്തിനു വേണ്ടിയാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. കേസന്വേഷണമാണോ തിരക്കഥയാണോ നടക്കുന്നതെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു

നാദിര്‍ഷ ഈ മാസം 15ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പതിനെട്ടിലേക്ക് മാറ്റി.