LiveTV

Live

Kerala

കെ.പി ശശികലയ്‌ക്കെതികെ വി.ഡി സതീഷന്‍ ഡിജിപിക്ക് പരാതി നല്‍കി

കെ.പി ശശികലയ്‌ക്കെതികെ വി.ഡി സതീഷന്‍ ഡിജിപിക്ക് പരാതി നല്‍കി
Summary
എഴുത്തുകാരെ ഭീഷണിപ്പെടുത്തി സംസാരിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ വി.ഡി സതീഷന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി

എഴുത്തുകാരെ ഭീഷണിപ്പെടുത്തി സംസാരിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ വി.ഡി സതീഷന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി. ആയുസ്സിന് വേണ്ടി മൃത്യുഞ്ജയഹോമം കഴിപ്പിച്ചാല്‍ നല്ലത്, ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നായിരുന്നു ശശികലയുടെ ഭീഷണി. പറപ്പൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം.

പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ പോലീസ് കേസെടുത്തില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചവര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പിണറായിയുടെ പോലീസ് കാണിക്കുന്ന അലംഭാവം അവരുടെ ആര്‍.എസ്.എസ്. പ്രീണനമാണ് വ്യക്തമാക്കുന്നത്. കണ്ണന്താനത്തിന് വിരുന്നു ഒരുക്കുന്ന തിരക്ക് കഴിഞ്ഞാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് കൂടെ ഒന്ന് ശ്രദ്ധിക്കണമെന്നും സതീഷന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.