LiveTV

Live

Kerala

ദിലീപിനെ ജയിലിലെത്തി ജയറാം കണ്ടു

ദിലീപിനെ ജയിലിലെത്തി ജയറാം കണ്ടു
Summary
തിരുവോണദിനത്തില്‍ ഉച്ചയോടെയാണ് ജയറാം ജയിലിലെത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവ സബ് ജയിലിലെത്തി നടന്‍ ജയറാം കണ്ടു. തിരുവോണദിനത്തില്‍ ഉച്ചയോടെയാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കാറുണ്ടെന്നും പതിവ് തെറ്റിക്കാതിരിക്കാനാണ് ഇത്തവണ ജയിലിലെത്തിയത് എന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ ദിലീപ് സുഖമായിരിക്കുന്നുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ ജയിലിലെത്തി ജയറാം കണ്ടു

റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ ഇന്നലെ സിനിമാ മേഖലയിലെ നിരവധി പേര്‍ എത്തിയിരുന്നു. പിതാവിന് ബലിയിടാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ചത്.