LiveTV

Live

Kerala

ആഘോഷത്തിമിര്‍പ്പില്‍ മണിമലയും കണ്ണന്താനം കുടുംബവും

ആഘോഷത്തിമിര്‍പ്പില്‍ മണിമലയും കണ്ണന്താനം കുടുംബവും
Summary
എല്ലാ ജോലികളും നല്ലരീതിയില്‍ ചെയ്തിട്ടുള്ള മകന്‍ മന്ത്രിസ്ഥാനത്തും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രജീത്ത പറഞ്ഞു.

അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന്റെ ആഘോഷത്തിലാണ് ജന്മനാടായ കോട്ടയം മണിമലയും കണ്ണന്താനം കുടുംബവും. എല്ലാ ജോലികളും നല്ലരീതിയില്‍ ചെയ്തിട്ടുള്ള മകന്‍ മന്ത്രിസ്ഥാനത്തും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രജീത്ത പറഞ്ഞു.

നിനച്ചിരിക്കാതെയായിരുന്നു കോട്ടയം മണിമലയിലെ കണ്ണന്താനം വീട്ടിലേക്ക് കേന്ദ്രമന്ത്രി പദം എത്തിയത്. അതുകൊണ്ട് തന്നെ ആ സന്തോഷം അമ്മ ബ്രിജീത്തയ്ക്ക് അടക്കം അടക്കിവെക്കാന്‍ സാധിച്ചില്ല. മകന്‍ മന്ത്രിയായതില്‍ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി സ്ഥാനത്ത് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. കണ്ണന്താനം മന്ത്രിയാകുന്നത് കാണാന്‍ മണിമലയിലെ വീട്ടിലേക്ക് നിരവധി ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു. ഹര്‍ഷാരവങ്ങളോടെയാണ് സത്യ പ്രതിജ്ഞാ ചടങ്ങിനെ ഇവര്‍ വരവേറ്റത്. സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും നടത്തി.