LiveTV

Live

Kerala

‘വെള്ളിമൂങ്ങ’ ആവര്‍ത്തിച്ച് ദലിത് കോളനി

‘വെള്ളിമൂങ്ങ’ ആവര്‍ത്തിച്ച് ദലിത് കോളനി
Summary
സിനിമയിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് സമാനമായ സംഭവം പാലക്കാട് ജില്ലയിലുണ്ടായി.

രാഷ്ട്രീയ പക്ഷപാതിത്ത്വം പല സിനിമകളിലും പ്രമേയമായിട്ടുണ്ട്. ബിജു മേനോന്‍ ചിത്രമായ വെള്ളിമൂങ്ങയിലുമുണ്ട് അത്തരം ചില കഥാ സന്ദര്‍ഭങ്ങള്‍. ഈ സിനിമയിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് സമാനമായ സംഭവം പാലക്കാട് ജില്ലയിലുണ്ടായി. പക പോക്കലിനിരയായത് ഒരു ദലിത് കോളനിയാണെന്ന് മാത്രം.

വെള്ളിമൂങ്ങ എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു രംഗമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് വികസനപ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന പക്ഷപാതമാണ് വിഷയം. സമാനമായ മറ്റൊരു സംഭവം പാലക്കാട് ജില്ലയിലുണ്ടായി. നെല്ലായ പഞ്ചായത്തിലെ കയ്യറാംകുന്ന് കോളനിയുടെ മുന്പിലൂടെയുള്ള റോഡിന്‍റെ കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയായത് കഴിഞ്ഞ സാന്പത്തിക വര്‍ഷമാണ്. റോഡിന്‍റെ കോണ്‍ക്രീറ്റ് വര്‍ക്ക് കോളനിക്ക് തൊട്ടു മുന്പിലെത്തുന്പോള്‍ അവസാനിക്കുന്നു. ഏതാണ്ട് അന്പത് മീറ്ററപ്പുറെ കോളനിയുടെ പരിധി കഴിയുന്പോല്‍ വീണ്ടും ആരംഭിക്കുന്നു. കാര്യം നിസാരമാണ്. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ പത്തൊന്പതാം വാര്‍ഡിന്‍റെ മെംബറും സിപിഎമ്മുകാരിയാണ്. എതിര്‍സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കോളനി നിവാസിയായ കാളി കോണ്‍ഗ്രസുകാരിയും. സംഭവത്തെ കുറിച്ച് പരിശോധിച്ച ശേഷം പിന്നീട് പ്രതികരിക്കാമെന്നാണ് പഞ്ചായത്തധികൃതരുടെ നിലപാട്.