LiveTV

Live

Kerala

കുടുംബശ്രീ നിയമനത്തില്‍ അഴിമതിയെന്ന് യൂത്ത് ലീഗ്

കുടുംബശ്രീ നിയമനത്തില്‍ അഴിമതിയെന്ന് യൂത്ത് ലീഗ്
Summary
അഴിമതിയില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി കെ ടി ജലീലിനും ടി എന്‍ സീമക്കും പങ്കുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.

കുടുംബശ്രീയിലേക്ക് നടന്ന നിയമനത്തില്‍ വ്യാപക അഴിമതി നടന്നതായി യൂത്ത് ലീഗ്. അഴിമതിയില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി കെ ടി ജലീലിനും ടി എന്‍ സീമക്കും പങ്കുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. അനധികൃത നിയമനം സംബന്ധിച്ച ശബ്ദരേഖയും യൂത്ത് ലീഗ് പുറത്തുവിട്ടു.

കുടുംബശ്രീയിലെ വ്യത്യസ്ത തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നുവെന്നാണ് ആരോപണം. മന്ത്രി കെ ടി ജലീല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി എന്‍ സീമ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നടത്തിയതായി യൂത്ത് ലീഗ് ആരോപിച്ചു.

സിഇഒ ആയി താഴ്ന്ന റാങ്കുള്ള പ്രവീണ്‍ സിഎസിനേയും പ്രോഗ്രാം ഓഫീസറായ റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത എന്‍കെ റിയാസിനേയും നിയമിച്ചുവെന്നാണ് യൂത്ത് ലീഗിന്റെ ആക്ഷേപം. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിയുമായി മുന്‍ ഡയറക്ടര്‍ എന്‍കെ ജയ നടത്തിയ സംഭാഷണവും യൂത്ത് ലീഗ് പുറത്ത് വിട്ടു. റാങ്ക് ലിസ്റ്റ് അട്ടിമറിയെ കുറിച്ച സിബിഐ അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം