LiveTV

Live

Kerala

റാം റഹീം സിങിന് കേരളത്തിലും ഭൂമി

റാം റഹീം സിങിന് കേരളത്തിലും ഭൂമി
Summary
വയനാട് വൈത്തിരിയിലാണ് റാം റഹീമിന്‍റെ ഭൂമി

വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹീമിന് കേരളത്തിലും ഭൂമി. വയനാട് വൈത്തിരിയിലാണ് റാം റഹീമിന്‍റെ ഭൂമി. ഇദ്ദേഹം പലതവണ ഇവിടെ സന്ദര്‍ശിച്ചതായി നാട്ടുകാര്‍ പറയുന്നു. മീഡിയവണ്‍ എക്സ്ക്ലുസിവ്.

ദേരാ സച്ചാ സൗദ ട്രസ്റ്റിന്റെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2012ലാണ് ഭൂമി വാങ്ങിയത്. 40 ഏക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്.

ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ പലതവണയുണ്ടായെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. കോഴിക്കോടും വയനാടുമുള്ള രണ്ടാളുകളാണ് ഭൂമി നോക്കിനടത്തുന്നത്. വൈത്തിരിയിലുള്ള നിരവധി പേര്‍ ഈ ഭൂമിയില്‍ ജോലിയെടുക്കുന്നുണ്ട്.