LiveTV

Live

Kerala

കാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
Summary
ഗവ. എയ്ഡഡ് സ്‌കൂളുകളില്‍ സമരങ്ങള്‍ നിയമാനുസൃതമാണ്.

കാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കാമ്പസുകളിലെ സമാധാനപരമായ സമരങ്ങളെ നിയന്ത്രിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്രമം തടയാന്‍ നയം രൂപീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജനാധിപത്യ സമരങ്ങളെയും ചര്‍ച്ചകളെയും കാമ്പസില്‍ അടിച്ചമര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്രമങ്ങള്‍ തടയന്‍ സര്‍ക്കാര്‍ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ അടിയന്തിര യോഗം ചേരും. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ കാമ്പസുകളില്‍ അച്ചടക്കം ഉറപ്പാക്കും. കാമ്പസുകളില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാല്‍ സ്ഥാപന മേധാവിക്ക് പോലിസ് സഹായം തേടാം എന്നാല്‍ കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം.