LiveTV

Live

Kerala

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
Summary
ബോണക്കാട് കുരിശുമലയിലെ കുരിശുകളും അള്‍ത്താരയും തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സഭാനേതാക്കള്‍ അറിയിച്ചു. കുരിശുമലയിലെ ആരാധന ഉള്‍പ്പെടെയുള്ള..

ബോണക്കാട് കുരിശുമലയിലെ കുരിശുകളും അള്‍ത്താരയും തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സഭാനേതാക്കള്‍ അറിയിച്ചു. കുരിശുമലയിലെ ആരാധന ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട കുരിശുകളും അള്‍ത്താരയും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത നേതൃത്വം വൈകീട്ട് മുഖ്യമന്ത്രിയെ കണ്ടത്. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശുമലയിലെ ആരാധാനകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും രൂപതാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കുരിശുകള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു.

ഇന്ന് രാവിലെ പ്രതിഷേധവുമായി കുരിശുമലയിലെത്തിയ വിശ്വാസികളെ വനവകുപ്പും പോലീസും തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് തഹസില്‍ദാറിന്റെ സാന്നിധ്യത്തില്‍ വനംവകുപ്പ് പ്രതിനിധികളും രൂപതാ പ്രതിനിധികളും സമവായ ചര്‍ച്ച നടത്തി. തുടര്‍ന്ന് രൂപതാ പ്രതിനിധികളെ മാത്രം കുരിശുമലയിലേക്ക് കടത്തിവിട്ടു.