LiveTV

Live

Kerala

ഹാനിയും ഉമ്മയും കണ്ടുമുട്ടി; 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

ഹാനിയും ഉമ്മയും കണ്ടുമുട്ടി; 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍
Summary
16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി മാതാവ് തന്റെ സുഡാന്‍ സ്വദേശിയായ മകനെ കണ്ടുമുട്ടി. ഷാര്‍ജ വിമാനത്താവളത്തില്‍ ഇന്ന് രാവിലെയായിരുന്നു വികാരനിര്‍ഭരമായ ആ ഒത്തുചേരല്‍..

16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി മാതാവ് തന്റെ സുഡാന്‍ സ്വദേശിയായ മകനെ കണ്ടുമുട്ടി. ഷാര്‍ജ വിമാനത്താവളത്തില്‍ ഇന്ന് രാവിലെയായിരുന്നു വികാരനിര്‍ഭരമായ ആ ഒത്തുചേരല്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആ ഉമ്മയും മകനും കണ്ടുമുട്ടിയപ്പോള്‍ അവരുടെ മാത്രമല്ല കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. ഇനി ഉമ്മയെ സ്വര്‍ഗത്തില്‍ വെച്ചു കാണാം എന്ന് പറഞ്ഞാണ് 16 വര്‍ഷം മുന്പ് സുഡാന്‍കാരാനായ വാപ്പ ഹാനിയെ സ്കൂളില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. നരിക്കുനിയിലെ നൂര്‍ജഹാന്റെ കരുളുരുകിയ പ്രാര്‍ഥനയില്‍ ഷാര്‍ജ അങ്ങനെ ഇന്നൊരു സ്വര്‍ഗമായി മാറി.

ഉമ്മയെ തേടി സുഡാനില്‍ നിന്ന് പുറപ്പെട്ട 21കാരന്‍ ഹാനി കഴിഞ്ഞയാഴ്ചയാണ് ദുബൈയിലെ സഹോദരി സമീറയുടെ അടുത്തെത്തിയത്. സമീറയുടെ പരിശ്രമത്തിനൊപ്പം സുമനസുകള്‍ കൈകോര്‍ത്തതോടെ ഹാനി ജോലി തരപ്പെടുത്തി. ഉമ്മയെ വിസയെടുത്ത് ഷാര്‍ജയിലെത്തിച്ചു. തന്റെ നാല് മക്കള്‍ക്കുമൊപ്പം പുതിയയൊരു ജീവിതം സ്വപ്നം കാണുന്ന നൂര്‍ജഹാന്‍ അടുത്തമാസം അഞ്ച് വരെ ദുബൈയിലുണ്ടാകും.