LiveTV

Live

Kerala

ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്

ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്
Summary
എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേല്‍ ചുണ്ടന്‍ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ജലരാജാവിന്റെ കിരീടത്തില്‍ മുത്തമിട്ടത്.

65–ാമത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവായി. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍തെക്കേതിലിനെ ഫോട്ടോ ഫിനിഷില്‍ രണ്ടാമതാക്കിയായിരുന്നു ഗബ്രിയേല്‍ ചുണ്ടന്‍ ജേതാക്കളായത്.

കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തി. അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മല്‍സരം നാലു തവണ മുടങ്ങിയത് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് ആംരഭിച്ചത്.

ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്. ആയാപറമ്പ് പാണ്ടി, സെന്റ് ജോര്‍ജ്, ചമ്പക്കുളം പുത്തന്‍ ചുണ്ടന്‍, വെള്ളം കുളങ്ങര, ആനാരി പുത്തന്‍ ചു ണ്ടന്‍, ശ്രീ ഗണേശന്‍, കരുവാറ്റ, കരുവാറ്റ ശ്രീ വിനായകന്‍, ദേവസ്, മഹാദേവികാട് ചുണ്ടന്‍, നടുഭാഗം, ഗബ്രിയേല്‍, കാട്ടില്‍ത്തെക്കതില്‍, ചെറുതന, ശ്രീ മഹാദേവന്‍ , കാരിച്ചാല്‍, പായിപ്പാടന്‍, പുളിങ്കുന്ന്, സെന്റ് പയസ് ടെന്‍ത് എന്നീ ചുണ്ടന്‍ വളളങ്ങളാണ് മത്സരിച്ചത്. ആലപ്പാട്, വടക്കേ ആറ്റുപുറം, സെന്റ് ജോസഫ്, ശ്രീകാര്‍ത്തികേയന്‍ എന്നീ ചുണ്ടന്‍ വളളങ്ങള്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തു.