LiveTV

Live

Kerala

13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് പേര്‍ പിടിയില്‍

13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  മൂന്ന് പേര്‍ പിടിയില്‍
Summary
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൃ‍ദ്ധന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയിലായത്.

മലപ്പുറം വണ്ടൂരില്‍ 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൃ‍ദ്ധന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയിലായത്.

ചോക്കാട് സ്വദേശികളായ കണ്ണിയന്‍ മെഹബൂബ്, പൂഴിമ്മല്‍ ഗോവിന്ദന്‍, മാഞ്ചേരി അബ്ദുല്‍ ഹക്കീം എന്നിവരെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒരു സംഘം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.

രണ്ട് വര്‍ഷമായി കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് വണ്ടൂര്‍ എസ്ഐ എ ജെ ജോണ്‍സണ്‍ പറഞ്ഞു. പണം നല്‍കിയും പുകവലിക്കാന്‍ അവസരമൊരുക്കിയുമാണ് ഇവര്‍ കുട്ടിയെ സ്വാധീനിച്ചത്. കേസില്‍ നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.