LiveTV

Live

Kerala

നെല്ല് സംഭരിച്ച് മാസങ്ങളായിട്ടും പണം ലഭിച്ചില്ല, കര്‍ഷകര്‍ സമരത്തിന്

നെല്ല് സംഭരിച്ച് മാസങ്ങളായിട്ടും പണം ലഭിച്ചില്ല, കര്‍ഷകര്‍ സമരത്തിന്
Summary
അപ്പര്‍ കുട്ടനാട്ടിലെ കോട്ടയം ജില്ലയില്‍ മാത്രം 31.51 കോടി രൂപയാണ് കര്‍ഷകര്‍ക്ക് സംഭരണത്തുകയായി നല്‍കാനുള്ളത്. സമാനമായ സ്ഥിതിയാണ് മറ്റ് ജില്ലകളിലേയും നെല്‍ കര്‍ഷക അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം സംഘടനയായ കര്‍ഷക സംഘം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

നെല്ല് സംഭരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സപ്ലൈകോ പണം നല്‍കാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനയുടെ തീരുമാനം. ആദ്യ ഘട്ടമായി കോട്ടയം ജില്ലയിലാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും. സമരവുമായി കര്‍ഷക സംഘം രംഗത്ത് വന്നിരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ കളികളുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

അപ്പര്‍ കുട്ടനാട്ടിലെ കോട്ടയം ജില്ലയില്‍ മാത്രം 31.51 കോടി രൂപയാണ് കര്‍ഷകര്‍ക്ക് സംഭരണത്തുകയായി നല്‍കാനുള്ളത്. സമാനമായ സ്ഥിതിയാണ് മറ്റ് ജില്ലകളിലേയും നെല്‍ കര്‍ഷക അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം സംഘടനയായ കര്‍ഷക സംഘം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.

2014 മുതല്‍ 17 വരെയുള്ള വര്‍ഷങ്ങളില്‍ പമ്പിംഗ് സബ്‌സിഡിയായി ലഭിച്ച കോടിക്കണക്കിന് രൂപയും മിക്കയിടങ്ങളിലും വിതരണം ചെയ്തിട്ടില്ലെന്നും കര്‍ഷക സംഘം ആരോപണം ഉന്നയിക്കുന്നുണ്ട്. അതേസമയം കര്‍ഷക സംഘടന കൃഷിവകുപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത് സിപിഎം സിപിഐ പോരിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.