LiveTV

Live

Kerala

ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവം; ആവേശത്തോടെ ക്രിക്കറ്റ് പ്രേമികള്‍

ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവം; ആവേശത്തോടെ ക്രിക്കറ്റ് പ്രേമികള്‍
Summary
29 വര്‍ഷം മുന്‍പാണ് തിരുവനന്തപുരം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായത്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ട്വന്റി ട്വന്റി മത്സരത്തിന് വേദിയാകുമെന്നറിഞ്ഞതോടെ തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തിരുവനന്തപുരം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യ-ശ്രീലങ്ക 20 -ട്വിന്റിക്ക് ഗാലറി നിറഞ്ഞുകവിയുമെന്ന് തന്നെയാണ് പ്രതീക്ഷ.

29 വര്‍ഷം മുന്‍പാണ് തിരുവനന്തപുരം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. യൂണിവേര്‍സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-വിന്‍ഡീസ് മത്സരം കേട്ടുപോലുമില്ലാത്തവരാണ് ഇന്നത്തെ തലമുറ. ദേശീയ ഗെയിംസിനായി അത്യാധുനിക സൌകര്യങ്ങളോടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വന്നപ്പോള്‍ മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായുള്ള കാത്തിരിപ്പും തുടങ്ങി. ഡിസംബറിലെ ഇന്ത്യ-ശ്രീലങ്ക 20-20 യോടെ ആ കാത്തിരിപ്പിന് അറുതിയാവുന്നു.

ദേശീയ ഗെയിംസിന് ശേഷം സാഫ് കപ്പ് ഫുട്ബോള്‍ ഒഴിച്ചാല്‍ കാര്യമായ മത്സരങ്ങളൊന്നും ഗ്രീന്‍ഫീല്‍ഡില്‍ നടന്നിരുന്നില്ല. ഐ.ടി കമ്പനികളുടെ ആധിക്യം ഉള്ളതിനാല്‍ മലയാളികളല്ലാത്ത നല്ലൊരു ശതമാനം കാണികളെയും ഗ്രീന്‍ഫീല്‍ഡില്‍ പ്രതീക്ഷിക്കാം.