LiveTV

Live

Kerala

എഐടിയുസി റോഡ് കയ്യേറ്റത്തെ ന്യായീകരിക്കുന്നെന്ന് മന്ത്രി സുധാകരന്‍

എഐടിയുസി റോഡ് കയ്യേറ്റത്തെ ന്യായീകരിക്കുന്നെന്ന് മന്ത്രി സുധാകരന്‍
Summary
റോഡ് ജനങ്ങളുടെ എല്ലാവരുടേതുമാണെന്നും കയ്യേറിയ ഏതാനും പേരുടേതല്ലെന്നും പറഞ്ഞ സുധാകരന്‍ അത് നന്നാക്കാനാണ് തന്നെ പൊതുമരാമത്ത് മന്ത്രിയാക്കിയതെന്നും അഭിപ്രായപ്പെ

സിപിഐയുടെ പോഷക സംഘടനയായ എഐടിയുസിക്കെതിരെ മന്ത്രി ജി സുധാകരന്‍. മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ സംസാരിക്കുന്നവര്‍ ദേശീയ പാത കയ്യേറിിയവരുടെ കൂടെ നിന്ന് തനിക്കെതിരെ പ്രസ്താവന ഇറക്കുകയാണെന്ന് ജി സുധാകരന്‍ പറഞ്ഞു. മന്ത്രിസഭയുടെയും മുന്നണിയുടെയും ഭാഗമാണെന്ന് പറയുകയും അവരവരുടെ തെറ്റായ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ അതൊക്കെ മറക്കുകയും ചെയ്യുന്നവരാണ് ചിലരെന്നും സുധാകരന്‍ ആരോപിച്ചു. ആലപ്പുഴയില്‍ പി കൃഷ്ണപ്പിള്ള സ്മാരക പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

റോഡ് മുഴുവന്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കാനായി സുധാകരന്‍ വിട്ടു കൊടുക്കുകയാണെന്നും ഞങ്ങളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്നുമുള്ള എ ഐ ടി യു സിയുടെ പ്രസ്താവന കണ്ടുവെന്ന മുഖവുരയോടെയാണ് ജി സുധാകരന്‍ എഐടിയുസിക്കെതിരെ ആഞ്ഞടിച്ചത്. റോഡ് ജനങ്ങളുടെ എല്ലാവരുടേതുമാണെന്നും കയ്യേറിയ ഏതാനും പേരുടേതല്ലെന്നും പറഞ്ഞ സുധാകരന്‍ അത് നന്നാക്കാനാണ് തന്നെ പൊതുമരാമത്ത് മന്ത്രിയാക്കിയതെന്നും അഭിപ്രായപ്പെട്ടു. ദേശീയപാത കയ്യേറി കച്ചവടം നടത്തുന്ന പാവങ്ങളെ പുനനരധിവസിപ്പിക്കേണ്ടത് തന്റെ ജോലിയല്ല. അത് ചെയ്യേണ്ടത് റവന്യു മന്ത്രിയാണ്. അതിനെപ്പറ്റി എഐടിയുസി ഒന്നും പറയുന്നില്ല.

പുനരധിവസിപ്പിക്കണമെങ്കില്‍ മന്ത്രിസഭയും എല്‍ഡിഎഫും തീരുമാനിക്കണം. ഇതിന്റെയൊക്കെ ഭാഗമാണെന്ന് പറയുകയും അവരവരുടെ തെറ്റായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അതെല്ലാം മറക്കുകയാണ് ചിലരെന്നും സുധാകരന്‍ ആരോപിച്ചു. ആരെയും റോഡില്‍ നിന്ന് കഴുത്തിന് പിടിച്ച് പുറത്താക്കില്ലെന്നും എന്തിനാണ് മന്ത്രിമാരുടെ പേര് വെച്ച് ഇങ്ങനെ പ്രസ്താവന ഇറക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. തിരിച്ച് ഒരു മന്ത്രിയുടെ പോലും പേരു പറഞ്ഞ് തങ്ങളാരും പ്രസ്താവന ഇറക്കില്ല. മൂന്നാറില്‍ കയ്യേറ്റക്കാരെ ഇറക്കണമെന്നും റോഡില്‍ നിന്ന് കയ്യേറ്റക്കാരെ ഇറക്കരുതെന്നും പറയുന്ന പരസ്പര വിരുദ്ധമായ സമീപനം ദര്‍ശനത്തിന്റെ നിരാകരണമാണെന്നും സുധാകരന്‍ എഐടിയുസിയെ ഓര്‍മിപ്പിച്ചു