LiveTV

Live

Kerala

ജീന്‍ പോള്‍ ലാലിനെ പൊലീസ് ചോദ്യം ചെയ്യും

ജീന്‍ പോള്‍ ലാലിനെ പൊലീസ് ചോദ്യം ചെയ്യും
Summary
ഹണി ബി ടു എന്ന ചിത്രത്തില്‍ നടിയുടെ സമ്മതമില്ലാതെ ബോഡി ഡബ്ലിങ് നടന്നിട്ടുണ്ടെന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്.

യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെ പൊലീസ് ചോദ്യം ചെയ്യും. ഹണി ബി ടു എന്ന ചിത്രത്തില്‍ നടിയുടെ സമ്മതമില്ലാതെ ബോഡി ഡബ്ലിങ് നടന്നിട്ടുണ്ടെന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്.

ജീന്‍ പോള്‍ ലാലിനെ പൊലീസ് ചോദ്യം ചെയ്യും

കൃത്യമായ തെളിവ് ലഭിക്കണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനയച്ച പകര്‍പ്പ് ലഭിക്കണം. ലൈംഗീക ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും ജീന്‍ പോളിനെ ചോദ്യം ചെയ്യുക. നടിയുടെ ശരീര ഭാഗങ്ങളെന്ന വ്യാജേന മറ്റൊരു യുവതിയെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന രീതിയാണ് ബോഡി ഡബ്ലിങ്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്‍ച പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്തിട്ടില്ല.