LiveTV

Live

Kerala

കടലിന്റെ മക്കളുടെ ഭാഷയില്‍ അഭിമാനം കൊള്ളുന്ന പെണ്‍കുട്ടി

കടലിന്റെ മക്കളുടെ ഭാഷയില്‍ അഭിമാനം കൊള്ളുന്ന പെണ്‍കുട്ടി
Summary
വംബറില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കുന്നതോടെ കടലിന്റെ മക്കളുടെ ഭാഷയില്‍ ഡോക്ടറേറ്റ് നേടിയ കടലിന്റെ സ്വന്തം മകളായിരിക്കും ലിസ്ബ യേശുദാസ്.

പിന്നോക്കം നില്‍ക്കുന്ന ഒരു ജനവിഭാഗത്തിന്റെ പ്രതിനിധിയായാണ് തിരുവനന്തപുരം പുല്ലുവിള സ്വദേശി ലിസ്ബ യേശുദാസ് ഐക്യരാഷ്ട്രയുടെ വേദിയില്‍ സംസാരിച്ചത്. ജനിച്ചു വളര്‍ന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാഷയേയും അറിവിനേയും കുറിച്ചാണ് കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച വേള്‍ഡ് ഒഷ്യന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചത്.

പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ലിസ്ബ തന്റെ ഭാഷയ്ക്കിത്ര വിലയുണ്ടെന്നറിയുന്നത് എംഫില്‍ പഠനകാലത്താണ്. മലയാള ഭാഷയില്‍ ബിരുദവും ബിരുദാനന്തരപഠനവും കഴിഞ്ഞ് എംഫില്‍ പഠനത്തിന് എത്തുമ്പോള്‍ സ്വന്തം ഭാഷയെ കുറിച്ച് പഠിച്ചാലോ എന്നാലോചിച്ചത്. തീരുമാനത്തില്‍ മുന്നോട്ട് പോയി. കടലിനെയും കടലറിവിനേയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വലിയതുറയിലെ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് എന്ന സംഘടനയുടെ ഭാഗമായി. പിന്നീട് പിഎച്ച്ഡിയും ഈ വിഷയത്തില്‍ തന്നെ.

ജൂണ്‍ 5 മുതല്‍ 8 വരെ നടന്ന കോണ്‍ഫറന്‍സില്‍ പ്ലീനറി മീറ്റിങ്, പാര്‍ട്ട്ണര്‍ഷിപ്പ് ഡയലോഗ്, സൈഡ് മീറ്റിങ് എന്നീ മൂന്ന് ഭാഗങ്ങളിലായി നടന്ന കോണ്‍ഫറന്‍സില്‍ പ്ലീനറി മീറ്റിങിലാണ് ലിസ്ബ യേശുദാസ് സംസാരിച്ചത്. തുമ്പ സെന്റ് സേവേഴ്‌സ് കോളജില്‍ അധ്യാപികയാണ് ലിസ്ബ ഇപ്പോള്‍. നവംബറില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കുന്നതോടെ കടലിന്റെ മക്കളുടെ ഭാഷയില്‍ ഡോക്ടറേറ്റ് നേടിയ കടലിന്റെ സ്വന്തം മകളായിരിക്കും ലിസ്ബ യേശുദാസ്.