LiveTV

Live

Kerala

മിസോറാം ലോട്ടറി പരസ്യം നിയമവിരുദ്ധം; നിയമനടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

മിസോറാം ലോട്ടറി പരസ്യം നിയമവിരുദ്ധം; നിയമനടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി
Summary
മിസോറാം സർക്കാരിന്റെ പേരില്‍ നിയമവിരുദ്ധമായി ലോട്ടറി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്

മിസോറാം സർക്കാരിന്റെ പേരില്‍ നിയമവിരുദ്ധമായി ലോട്ടറി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമവിരുദ്ധ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മിസോറാം ലോട്ടറി ഏജന്‍സികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. മിസോറാം സര്‍ക്കാരിന്റെ പേരിലുള്ള ലോട്ടറിയുടെ പരസ്യം പത്രങ്ങളില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. ലോട്ടറി തുടങ്ങുന്നതിന് മുന്പ് എല്ലാ വിവരങ്ങളും സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്നാണ് നിയമം.

എന്നാല്‍ ഇതുവരെ ഒരറിയിപ്പും ഉണ്ടായിട്ടില്ല. പരസ്യം നല്‍കിയവരെക്കുറിച്ചും ഏജന്‍സികളെക്കുറിച്ചും പൊലീസ് അന്വേഷിക്കും. കേരള ലോട്ടറി വിൽക്കുന്ന ഏജന്‍റുമാര്‍ അന്യ സംസ്ഥാന ലോട്ടറി വിറ്റാല്‍ അവരുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ധനമന്ത്രി അറിയിച്ചു. വന്‍തോതില്‍ ഇതര സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ കേരളത്തിലെത്തിച്ചെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മിസോറാം ലോട്ടറി വിതരണക്കാരായ ടീസ്റ്റ് ഡിസ്ട്രിബ്യൂട്ടേര്‍സിന്റെ എറണാകുളം, പാലക്കാട് ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.