LiveTV

Live

Kerala

നടി സാഹചര്യം മുതലെടുക്കുന്നു; പ്രതിഫലം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി ലാല്‍

നടി സാഹചര്യം മുതലെടുക്കുന്നു; പ്രതിഫലം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി ലാല്‍
Summary
മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലാല്‍ വ്യക്തമാക്കി.

പരാതിക്കാരിയായ നടി ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് പ്രതിഫലം നല്‍കാതിരുന്നതെന്ന് സംവിധായകനും നടനുമായ ലാല്‍. മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലാല്‍ വ്യക്തമാക്കി.

നടി സാഹചര്യം മുതലെടുക്കുന്നു; പ്രതിഫലം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി ലാല്‍

നടി നിലവിലെ സാഹചര്യം മുതലെടുക്കുകയാണെന്നും ലാല്‍ കുറ്റപ്പെടുത്തി. ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്ന നടിയുടെ പരാതിയിലാണ് ജീന്‍ പോളിനെതിരെ പനങ്ങാട് പൊലീസ് കേസെടുത്തത്. 2016 നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഞ്ചനാക്കുറ്റം, ഭീഷണി തുടങ്ങിയ കുറ്റങ്ങളും ചുമത്തി. നടന്‍ ശ്രീനാഥ് ഭാസി, സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.