LiveTV

Live

Kerala

കൊടിഞ്ഞി ഫൈസലിന്റെ കുടുംബം ഇസ്‍ലാം മതം സ്വീകരിച്ചു

കൊടിഞ്ഞി ഫൈസലിന്റെ കുടുംബം ഇസ്‍ലാം മതം സ്വീകരിച്ചു
Summary
ഫൈസലിന്റെ രണ്ട് സഹോദരിമാരും സഹോദരീഭര്‍ത്താവും ഉള്‍പ്പെടെ എട്ടുപേരാണ് ഇസ്‍ലാം മതം സ്വീകരിച്ചത്.

ഇസ്‍ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബം ഇസ്‍ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ രണ്ട് സഹോദരിമാരും സഹോദരീഭര്‍ത്താവും ഉള്‍പ്പെടെ എട്ടുപേരാണ് ഇസ്‍ലാം മതം സ്വീകരിച്ചത്. ഇത് പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്‍ലാം സഭയില്‍ രേഖപ്പെടുത്തി.

കൊടിഞ്ഞി ഫൈസലിന്റെ കുടുംബം ഇസ്‍ലാം മതം സ്വീകരിച്ചു

ഫൈസലിന്റെ അമ്മ മീനാക്ഷി നേരത്തേ ഇസ്‍ലാം മതം സ്വീകരിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൊടിഞ്ഞിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ സമാധാന യോഗം വിളിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സമാധാന യോഗം വിളിച്ചത്.

ഇതിനിടെ ഫൈസലിന്റെ കൊലപാതകത്തില്‍ ന്യായീകരണവുമായി സംഘ്പരിവാര്‍ രംഗത്തെത്തി. ഇത് സംബന്ധിച്ച ഫ്ളക്സ് ബോര്‍ഡ് സംഘ്പരിവാര്‍ പ്രദേശത്ത് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. പുല്ലാണി കൃഷ്ണന്‍ നായരുടേയും മിനാക്ഷിയുടേയും മകനായ ഫൈസലിനെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് കൊലപ്പെടുത്തിയത്.