LiveTV

Live

Kerala

ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ കോടികള്‍ ഒഴുക്കുന്നതായി സൂചന

ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ കോടികള്‍ ഒഴുക്കുന്നതായി സൂചന
Summary
നടന്‍ ദിലീപിന് അനുകൂലമായ വികാരം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സൂചന.

നടന്‍ ദിലീപിന് അനുകൂലമായ വികാരം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സൂചന. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ഈ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ഇതിനായി കോടികള്‍ മുടക്കിയയാതും ആരോപണമുണ്ട്.

"മലയാള സിനിമയില്‍ മീര ജാസ്മിന്‍, നവ്യാ നായര്‍, പത്മ പ്രിയ, മമ്ത മോഹന്‍ദാസ്, നമിത പ്രമോദ് തുടങ്ങി എത്രയോ നായിക നടിമാര്‍ ഉണ്ടല്ലോ. ഇവരോട് ആരോടും ഇല്ലാത്ത പ്രശ്നം എന്തിനാണ് ഈ നടിയോട് മാത്രം ദിലീപിന് ഉള്ളത്? ഇവിടെ ദിലീപ് ആരോപിക്കുന്നത് നടി തന്‍റെ കുടുംബം തകര്‍ത്തു എന്നാണ്. സത്യമില്ലേ അതില്‍? ഞാനായിരുന്നു ദിലീപിന്‍റെ സ്ഥാനത്തെങ്കിലും ഇവള്‍ക്കിട്ടൊരു പണി കൊടുക്കാന്‍ നോക്കിയേനെ"- ആരുടെതെന്നറിയാത്ത ഈ വരികള്‍ ദിലീപിന് അനുകൂലമായി വാട്സ് ആപിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്ന് മാത്രമാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ തുടങ്ങിയ വ്യാജ പ്രൊഫൈലുകള്‍ നിറയെ ദിലീപ് അനുകൂല പോസ്റ്റുകള്‍ നിറയുന്നു.

ദിലീപിന്‍റെ കേസും രാഷ്ട്രീയ കേസും താരതമ്യം ചെയ്തും സന്ദേശങ്ങളുണ്ട്. ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം നീണ്ടതോടെയാണ് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് ഇത്തരത്തില്‍ നീക്കം തുടങ്ങിയത്. ആദ്യം രൂക്ഷമായി പ്രതികരിച്ച പലരും നിലപാട് മയപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നില്‍ കോടികള്‍ മുടക്കിയുള്ള നീക്കമാണെന്നാണ് സംശയം. ഇവ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ച് ചെയ്യിക്കുകയാണെന്ന് അധികൃതര്‍ സംശയിക്കുന്നു.