LiveTV

Live

Kerala

ദിലീപിനെതിരെ കൂട്ടബലാത്സംഗത്തിന് കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മീഡിയവണിന്

Summary
20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒമ്പത് വകുപ്പുകളും ഐടി ആക്റ്റിലെ രണ്ട് വകുപ്പുകളും

ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി ദിലീപിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട്.. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒന്‍പത് വകുപ്പുകളും ഐടി ആക്റ്റിലെ രണ്ട് വകുപ്പുകളും നടനെതിരെ ചുമത്തിയിട്ടുണ്ട്.2013 ല്‍ മുതല്‍ 2016 വരെ ദിലീപും പള്‍സര്‍ സുനിയും ഗൂഡാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാവ്യാമാധവന്‍റെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ സുനി എത്തിയത് അന്വഷിക്കുമെന്നുമാണ് റിപ്പോര്‍ട്ട്

ദിലീപിനെതിരെ 19-ഓളം തെളിവുകള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. 2013ല്‍ കൊച്ചിയിലെ‌ അബാദ് പ്ലാസ ഹോട്ടലില്‍ ദിലീപും പള്‍സര്‍ സുനിയുമായി സംസാരിച്ചതോടെയാണ് ഗൂഢാലോചനയുടെ തുടക്കമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപും പള്‍സര്‍ സുനിയും നിരവധി തവണ പരസ്പരം നേരില്‍ കണ്ട് സംസാരിച്ചു .,നേരിട്ടറിയില്ലെന്ന ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത് ശരിയല്ല.

ദിലീപിനെതിരെ കൂട്ടബലാത്സംഗത്തിന് കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മീഡിയവണിന്

കുറ്റക്യത്യത്തിന് പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്നാണ്സുനി ജയിലില്‍ നിന്ന കത്തെഴുതിയത്.ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ കത്ത് കൈമാറാന്‍ ഫോണില്‍ വിളിച്ചു. കത്ത് കൈമാറാന്‍ കഴിയാത്തതിനെ തുടര്‍ന്ന്9-ാം പ്രതി മുഖേന വാട്സ് ആപ്പ് വഴി അയച്ചു. ജില്ലാജയിലിലെ കോയിന്‍ ബോക്സില്‍ നിന്നും അപ്പുണിയെ വിളിച്ചതിനും തെളിവുണ്ട്. ഈസമയം ദീലീപും അപ്പുണിയും ഓരോ ലൊക്കേഷനിലായിരുന്നു. സുനി പണം ലഭിക്കുന്നതിന് വേണ്ടി അപ്പുണ്ണിയേയും നാദിര്‍ഷയേയും ബന്ധപ്പെട്ടിട്ടുണ്ട്. ഇത് ദിലീപ് അറിഞ്ഞതിന് ശേഷവും 20 ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. കാവ്യമാധവന്‍റെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ വീഡിയോ ദ്യശ്യം കൈമറാന്‍ എത്തിയെന്ന സുനിയുടെ വെളിപെടുത്തലുണ്ട്. ഇത് അന്വഷിച്ചുവരികയാണെന്നും റിപോര്‍ടിലുണ്ട്.

കൂട്ട ബലാത്സംഘം, തെളിവ് നശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, അന്യാമായി തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ , കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, മോഷണവസ്തും കൈവശം, വെക്കല്‍ ക്രമിനല്‍ ഗൂഡാലോചന, എന്നിവയാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.

ദിലീപിനെതിരെ കൂട്ടബലാത്സംഗത്തിന് കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മീഡിയവണിന്
ദിലീപിനെതിരെ കൂട്ടബലാത്സംഗത്തിന് കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മീഡിയവണിന്