LiveTV

Live

Kerala

ക്വട്ടേഷന്‍ ഒന്നരക്കോടിക്ക്; ചോദ്യംചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു

ക്വട്ടേഷന്‍ ഒന്നരക്കോടിക്ക്; ചോദ്യംചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു
Summary
നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഒന്നരക്കോടിക്കാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു

നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഒന്നരക്കോടിക്കാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ദിലീപിനെതിരെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും ഉള്‍പ്പെടെ 19 തെളിവുകളാണ് പൊലീസ് ശേഖരിച്ചത്.

അതിനിടെ ഇന്നലെ ചോദ്യംചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു. ഇന്നലെ അറസ്റ്റിലായ ശേഷം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ദിലീപിനെ പോലീസ് ചോദ്യം ചെയ്തത്. 13 മണിക്കൂര്‍ നീണ്ടുനിന്ന ആദ്യ ചോദ്യംചെയ്യലില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് കൂടുതല്‍ തെളിവുകള്‍ സമാഹരിച്ചിരുന്നു. പൊലീസ് നിരത്തിയ തെളിവുകള്‍ക്ക് മുന്‍പില്‍ ദിലീപ് പതറി. ഒഴിഞ്ഞുമാറാനോ കള്ളം പറയാനോ കഴിയാത്ത വിധം കൃത്യമായിരുന്നു ചോദ്യംചെയ്യല്‍.